പിണറായിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

X
BSR7 July 2020 11:44 AM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവയ്ക്കണമെന്നും കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, എം കെ വരുണ്‍, മുഹ്‌സിന്‍ കീഴ്ത്തള്ളി, അക്ഷയ് കോവിലകം, നൗഫല്‍ വാരം, ഇര്‍ഷാദ് തളിപ്പറമ്പ് നേതൃത്വം നല്‍കി.
Youth Congress march on Pinarayi's resignation
Next Story