Sub Lead

കളമശ്ശേരി സ്‌ഫോടന പരമ്പര: കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

കളമശ്ശേരി സ്‌ഫോടന പരമ്പര: കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി
X

കണ്ണൂര്‍: കളമശ്ശേരി യഹോവ സാക്ഷി കണ്‍ന്‍ഷന്‍ സെന്റര്‍ സ്‌ഫോടനപരമ്പരയില്‍ തീവ്ര ക്രൈസ്തവ സംഘടന കാസയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. പിടിയിലായ ഡൊമിനിക് മാര്‍ട്ടിന്‍ ചെറിയ മീനല്ലെന്നും കളമശ്ശേരി സ്‌ഫോടനത്തില്‍ ഇസ്രായേല്‍ അനുകൂലികളായ സംഘി കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് റിജില്‍ മാക്കുറ്റിയുടെ ആവശ്യം. സമൂഹത്തില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ നിരന്തരമായി ശ്രമിക്കുന്ന മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്റെ പേര് ഉപയോഗിച്ച് വ്യാജവാര്‍ത്ത കൊടുത്തിരുന്നു. വാര്‍ത്ത പിന്നീട് മുക്കിയിട്ടുണ്ട്. വാര്‍ത്ത മുക്കിയാലും നിയമ നടപടിയുമായി മുന്നോട്ടുപോവുമെന്നും റിജില്‍ മാക്കുറ്റി മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു.


Next Story

RELATED STORIES

Share it