Sub Lead

വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; യുവാവ് പിടിയില്‍

വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; യുവാവ് പിടിയില്‍
X

കണ്ണൂര്‍: നഗരത്തിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലില്‍ കടന്നു കയറാന്‍ ശ്രമിച്ചയാളാണു പിടിയിലായത്. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്തേക്കു വന്നത്. പുറത്ത് ജീപ്പ് നിര്‍ത്തി മതില്‍ ചാടിക്കടക്കുന്നത് താമസക്കാരായ പെണ്‍കുട്ടികളില്‍ ചിലര്‍ കണ്ടു. ഇവര്‍ വിവരം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിക്കാന്‍ ഇറങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ പിടികൂടി. തുടര്‍ന്ന് പോലിസില്‍ ഏല്‍പ്പിച്ചു.

Next Story

RELATED STORIES

Share it