Sub Lead

യുവതിയുടെ ബലാല്‍സംഗ പരാതി; ആരോപണം നിഷേധിച്ച് എസ് പി സുജിത്ത് ദാസും പോലിസുകാരും

യുവതിയുടെ ബലാല്‍സംഗ പരാതി; ആരോപണം നിഷേധിച്ച് എസ് പി സുജിത്ത് ദാസും പോലിസുകാരും
X

തിരുവനന്തപുരം: പോലിസിലെ ഉന്നതരായ മൂന്നുപേര്‍ ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയര്‍. യുവതിയുടെ പരാതി വ്യാജമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും മലപ്പുറം മുന്‍ എസ് പിയും ഇപ്പോള്‍ സസ്‌പെന്‍ഷനിലുമായ സുജിത്ത് ദാസ് പറഞ്ഞു. തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവരും ആരോപണം നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. മുട്ടില്‍ മരംമുറി കേസിലെ ഉദ്യോഗസ്ഥനായ തന്നെ വേട്ടയാടുകയാണെന്ന്

തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി പറഞ്ഞു. വീട്ടമ്മയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബലാല്‍സംഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. മലപ്പുറം മുന്‍ എസ്പിയും ഇപ്പോള്‍ സസ്‌പെന്‍ഷനിലുമായ സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. സ്വകാര്യ ചാനലില്‍നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it