- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു
നിര്‍മ്മാണത്തൊഴിലാളിയായ ചങ്ങരംകുളത്തിനു സമീപം വളയംകുളം സ്വദേശി വിനീഷ്(33)ആണ് ആത്മഹത്യ ചെയ്തത്

ചങ്ങരംകുളം: കോതമംഗലത്ത് കണ്ണൂര്‍ സ്വദേശിനി മാനസയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയതില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. നിര്‍മ്മാണത്തൊഴിലാളിയായ ചങ്ങരംകുളത്തിനു സമീപം വളയംകുളം സ്വദേശി വിനീഷ്(33)ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 'ഞാന്‍ മരിക്കുന്നു. ഇത് ആരുടെയും ഉത്തരവാദിത്തത്തില്‍ അല്ല. ഇതില്‍ ആര്‍ക്കും പങ്കില്ല. പക്ഷേ, ഞാന്‍ മരിക്കാന്‍ കാരണം മാനസ എന്ന കുട്ടിയുടെ മരണം എന്നെ വേദനിപ്പിച്ചു. അതുകാരണം കൊണ്ട് മനംനൊന്ത് ഞാന്‍ മരിക്കുന്നു' എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്ന് പോലിസ് അറിയിച്ചു.

വിനീഷ് അവിവാഹിതനാണ്. വിനീഷും മാതാവും മാത്രമാണ് വീട്ടില്‍ താമസം. സംഭവസമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികള്‍ വിനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഉടന്‍ പോലിസിനെ അറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. ചങ്ങരംകുളം പോലിസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോതമംഗലത്ത് ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസയെ സുഹൃത്ത് കണ്ണൂര്‍ മേലൂര്‍ സ്വദേശി രാഖില്‍ ആണ് വെടിവച്ചുകൊന്നത്. താമസമുറിയിലെത്തി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖില്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
Young man commits suicide in Malappuram
RELATED STORIES
'എംപുരാന്' കണ്ട ആര്‍എസ്എസുകാരായ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക്...
28 March 2025 12:51 PM GMTകുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം
28 March 2025 12:40 PM GMTവൈദ്യുതി-വെള്ളക്കരം നിരക്ക് വര്‍ധന: സര്‍ക്കാര്‍ ജനങ്ങള്‍ക്ക്...
28 March 2025 12:20 PM GMTചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്;എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിന്...
28 March 2025 10:13 AM GMTമയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എയ്ഡ്സ് ബാധ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ...
28 March 2025 9:57 AM GMTചൂട് കനക്കുന്നു; അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്താന്‍...
28 March 2025 9:07 AM GMT