Sub Lead

ഇതൊരു സിനിമാ ഹാള്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?; ഡ്രസ് കോഡിന്റെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിര്‍ത്തിപ്പൊരിച്ച് പട്‌ന ഹൈക്കോടതി ജഡ്ജി

തുറന്ന കോളറുള്ള വെള്ള ഷര്‍ട്ട് ധരിച്ച് കോടതി മുമ്പാകെ ഹാജരായ ബിഹാറിലെ നഗരവികസനഭവനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് കിഷോറിനെ പട്‌ന ഹൈക്കോടതി ജഡ്ജി ശകാരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

ഇതൊരു സിനിമാ ഹാള്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?; ഡ്രസ് കോഡിന്റെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിര്‍ത്തിപ്പൊരിച്ച് പട്‌ന ഹൈക്കോടതി ജഡ്ജി
X

പട്‌ന: ഹൈക്കോടതിയിലെ നിരവധി വാദംകേള്‍ക്കലുകള്‍ ഇപ്പോള്‍ വെബ്കാസ്റ്റ് ചെയ്യപ്പെടുകയോ ഹൈബ്രിഡ് ഓണ്‍ലൈന്‍ ആക്‌സസ് വഴി പുറത്തെത്തുകയോ ചെയ്യുന്നതിനാല്‍ കോടതി മുറികളിലെ വിചാരണ നടപടികള്‍ ഉടനടി സമൂഹമാധ്യമങ്ങളിലെത്തുന്നുണ്ട്. പട്‌ന ഹൈക്കോടതിയില്‍ നിന്നുള്ള അത്തരത്തിലുള്ള ഒരു വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.

തുറന്ന കോളറുള്ള വെള്ള ഷര്‍ട്ട് ധരിച്ച് കോടതി മുമ്പാകെ ഹാജരായ ബിഹാറിലെ നഗരവികസനഭവനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് കിഷോറിനെ പട്‌ന ഹൈക്കോടതി ജഡ്ജി ശകാരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

'കോടതിയില്‍ എന്ത് ഡ്രസ് കോഡ് ധരിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ മുസ്സൂറിയിലെ ഐഎഎസ് പരിശീലന സ്‌കൂളില്‍ പോയില്ലേ? സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ ജഡ്ജി ഐഎഎസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നു.

'ഇതെന്താണ്? ബിഹാറിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കുഴപ്പം? അവര്‍ക്ക് കോടതിയില്‍ എങ്ങനെ ഹാജരാകണമെന്ന് അറിയില്ല? ഫോര്‍മല്‍ ഡ്രസ് എന്നാല്‍ കുറഞ്ഞത് ഒരു കോട്ടെങ്കിലും അര്‍ത്ഥമാക്കുന്നു. കോളര്‍ തുറക്കരുത്'- ജഡ്ജി തുടര്‍ന്നു.

എന്നാല്‍, വേനല്‍ക്കാലത്ത് കോട്ട് ധരിക്കുന്നതിന് ഔദ്യോഗിക കോഡ് ഇല്ലെന്ന് വ്യക്തമാക്കി ആനന്ദ് കിഷോര്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഈ വിശദീകരണത്തില്‍ ജഡ്ജി തൃപ്‌നായില്ല.

'നിങ്ങള്‍ കോടതിയില്‍ വരുമ്പോള്‍ ശരിയായ ഡ്രസ് കോഡ് ഉണ്ടായിരിക്കണം. ഇതൊരു സിനിമാ ഹാളാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? -ജഡ്ജി ഉദ്യോഗസ്ഥനെ ശകാരിച്ചു.

Next Story

RELATED STORIES

Share it