- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ക്രിമിനലുകള്‍ വരെ പാര്‍ലമെന്റിലെത്തുന്നു, പിന്നെ എന്തുകൊണ്ട് തനിക്ക് രാഷ്ട്രീയത്തില്‍ ചേര്‍ന്നുകൂട? ബിഹാര്‍ മുന്‍ ഡിജിപി
2009 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു.

പട്‌ന: ബിഹാര്‍ മുന്‍ ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡേ രാഷ്ട്രീയത്തില്‍ ചേരുന്നതായി റിപോര്‍ട്ട്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന കാര്യം ഗുപ്തേശ്വര്‍ വ്യക്തമാക്കിത്. ചൊവ്വാഴ്ച ഗുപ്‌തേശ്വര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം.
നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെയും ഇദ്ദേഹം വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്തേശ്വര്‍ പാണ്ഡേ പറഞ്ഞത്. സുശാന്ത് സിംഗിന്റെ മരണം ബിഹാര്‍ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്തേശ്വര്‍ പാണ്ഡേയുടെ വിവാദ പ്രസ്താവന.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.താന്‍ രാഷ്ട്രീയത്തില്‍ ചേരുന്നതില്‍ എന്താണ് ഇത്രവലിയ പ്രശ്‌നമെന്ന് ഗുപ്‌തേശ്വര്‍ പാണ്ഡേ ചോദിച്ചു.'രാഷ്ട്രീയത്തില്‍ ചേരുന്നത് അത്രയ്ക്ക് പാപമാണോ? അതിലെന്താണ് അധാര്‍മികവും മര്യാദകേടുമായിട്ടുള്ളത്? ക്രിമിനലുകള്‍ വരെ പാര്‍ലമെന്റിലെത്തുന്നു, പിന്നെ എന്തുകൊണ്ട് തനിക്ക് രാഷ്ട്രീയത്തില്‍ ചേര്‍ന്നുകൂട? ' അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചു.
2009 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇതിനായി ആ വര്‍ഷം മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















