Sub Lead

വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ; ഇന്ന് ലോക ജലദിനം

കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും നശിപ്പിക്കപ്പെട്ടിരിക്കുന്നു. കീടനാശിനികള്‍, വീടുകളില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍, തുടങ്ങിയവയിലൂടെയല്ലാം ജലമലിനീകരണം സംഭവിക്കുന്നു.

വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ;  ഇന്ന് ലോക ജലദിനം
X

ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് എന്ന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ജലദിനം ആചരിക്കുന്നത്. നമ്മുടെ കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും നശിപ്പിക്കപ്പെട്ടിരിക്കുന്നു. കീടനാശിനികള്‍, വീടുകളില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍, തുടങ്ങിയവയിലൂടെയല്ലാം ജലമലിനീകരണം സംഭവിക്കുന്നു.

പ്രകൃതിയിലേക്കു തന്നെ മടങ്ങാനുള്ള സന്ദേശവും ഐക്യരാഷ്ട്രസഭ പറയുന്നു.663 മില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ വാസസ്ഥലത്ത് വെള്ളം കിട്ടാനുള്ള സംവിധാനമില്ലെന്ന് യു.എന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടന്നുപോകുന്ന വീട്ടമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പതിവ് കാഴ്ചയാണ്.എന്നാല്‍ കേരളത്തിന്റെ അവസ്ഥയും ഒട്ടും മോശമല്ല. ജലസമൃദ്ധമായ 44 നദികളുടെ ഇടമായ കേരളം വരുംദിനങ്ങളില്‍ ശുദ്ധജലത്തിന്ന് പോലും നട്ടോട്ടമോടുകയാണ്.

ഈ കൊടും വെയിലിലും പരീക്ഷാചൂടിലും കറന്റ്കട്ട് ഇല്ലാത്ത കേരളത്തെ കാണാന്‍ സാധിക്കുന്നു എന്നത് സന്ദര്‍ഭോചിതമായി പറയട്ടെ. ഒരോര്‍ത്തരും വീട്ടീല്‍ നിന്നതന്നെ ജലസംരക്ഷണത്തിന്ന് പ്രതിജ്ഞയെടുക്കണം.ജലലഭ്യതയ്ക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക,ജലധൂര്‍ത്ത് ഒഴിവാക്കുക, ജലാശയങ്ങളെ മലീനപ്പെടുത്താതിരിക്കുക, സാധ്യമാകുന്നിടങ്ങളില്‍ മഴസംഭരണികള്‍ നിര്‍മ്മിക്കുക.തുടങ്ങിയവ നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്നവയാണ്. ജലം ജീവനാണ്. ജലമില്ലെങ്കില്‍ നമ്മളില്ല എന്ന വസ്തുത ഓരോര്‍ത്തരും ഒര്‍ക്കേണ്ടതാണ്.

Next Story

RELATED STORIES

Share it