Sub Lead

ലോകത്ത് 16.37 കോടി കൊവിഡ് ബാധിതർ; റിപോർട്ട് ചെയ്യുന്നതിൽ പകുതിയിലധികവും ഇന്ത്യയിൽ

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ നിരോധനം പിൻവലിച്ചു.

ലോകത്ത് 16.37 കോടി കൊവിഡ് ബാധിതർ; റിപോർട്ട് ചെയ്യുന്നതിൽ പകുതിയിലധികവും ഇന്ത്യയിൽ
X

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 33.92 ലക്ഷം കടന്നു. പതിനാല് കോടിയിലധികം പേർ രോഗമുക്തി നേടി.

പുതിയ കൊവിഡ് കേസുകളിൽ പകുതിയിലധികവും ഇന്ത്യയിലാണ് റിപോർട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 3.11 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന മരണം വീണ്ടും നാലായിരം കടന്നു. നിലവിൽ മുപ്പത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിൽസയിലുള്ളത്. ഇത് ആകെ കേസുകളുടെ 14.66 ശതമാനമാണ്.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം രോഗബാധിതരുണ്ട്. മരണസംഖ്യ 4.35 ലക്ഷം പിന്നിട്ടു.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ നിരോധനം പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ യാത്രാവിലക്ക് പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ യുഎഇ, കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസുണ്ടാകും.

Next Story

RELATED STORIES

Share it