Sub Lead

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് ലോകബാങ്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് ലോകബാങ്ക്
X

റിയാദ്: സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് ലോകബാങ്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ താരതമ്യേന കുറഞ്ഞ ആഘാതം സൗദിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എണ്ണയിതര മേഖലകളിലെ മികച്ച മുന്നേറ്റവും ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ മറികടന്ന് കയറ്റുമതി നടത്താനുള്ള ശേഷിയും സൗദിക്ക് തുണയാകുമെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. സൗദിയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.2 ശതമാനം കുറച്ച് 3.1 ശതമാനമായാണ് പുതുക്കിയത്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയുടെ വളര്‍ച്ചാ ഇടിവ് താരതമ്യേന കുറവാണ്.

എണ്ണയിതര മേഖലകളിലെ മികച്ച മുന്നേറ്റവും ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ മറികടന്ന് കയറ്റുമതി നടത്താനുള്ള ശേഷിയും സൗദിക്ക് തുണയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധ സാഹചര്യമുണ്ടായി കടലിടുക്ക് അടച്ചുപൂട്ടേണ്ടി വന്നാല്‍ പോലും ഒമാന്‍, യു.എ.ഇ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് മറ്റ് തുറമുഖങ്ങള്‍ വഴി എണ്ണ കയറ്റുമതി സുഗമമാക്കാന്‍ സൗദിക്ക് സാധിക്കും. സൗദിക്ക് പുറമെ മറ്റ് അഞ്ച് ഗള്‍ഫ് രാജ്യങ്ങളുടെയും ജനുവരിയിലെ വളര്‍ച്ചാ പ്രവചനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. യുഎഇയുടെ വളര്‍ച്ചാ നിരക്ക് 2.7 ശതമാനവും ഒമാന്റെ വളര്‍ച്ചാ നിരക്ക് 1.2 ശതമാനവും കുറഞ്ഞു. ബഹ്‌റൈന്‍ 1.8 ശതമാനം ഇടിവാണുണ്ടാവുക. എന്നാല്‍ ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വലിയ തിരിച്ചടിയാണ് നേരിട്ടേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഖത്തറിന്റെ വളര്‍ച്ചാ പ്രവചനത്തില്‍ 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കുവൈത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ചാ കുറവ് വരും. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് ഏറ്റവും കുറവ് ആഘാതം ഏറ്റുവാങ്ങിയത്. നാളെ നടക്കുന്ന ഇറാന്‍-യുഎസ് ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

Next Story

RELATED STORIES

Share it