Sub Lead

ആവശ്യം അംഗീകരിക്കുംവരെ വീട്ടിലേക്ക് മടങ്ങില്ല; നിലപാടിലുറച്ച് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.അതുവരെ സമരം തുടരും. ഒക്ടോബര്‍ രണ്ടിന് ശേഷമുള്ള നടപടികളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സമ്മര്‍ദത്തിലിരുന്ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യം അംഗീകരിക്കുംവരെ വീട്ടിലേക്ക് മടങ്ങില്ല; നിലപാടിലുറച്ച് കര്‍ഷക സംഘടനകള്‍
X

ന്യൂഡല്‍ഹി: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങില്ലെന്നും കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മൂന്നു മണിക്കൂര്‍ വഴിതടയല്‍ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.അതുവരെ സമരം തുടരും. ഒക്ടോബര്‍ രണ്ടിന് ശേഷമുള്ള നടപടികളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സമ്മര്‍ദത്തിലിരുന്ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കര്‍ഷക സംഘടനകളുടെ റോഡ് തടയല്‍ സമരം രാജ്യമെമ്പാടും നടന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഡല്‍ഹി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ പോലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാഹിദ് പാര്‍ക്കില്‍ പ്രകടനം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹിയിലെ പല മെട്രോ സ്‌റ്റേഷനുകളും അടച്ചിരുന്നു.

ലുധിയാനഫിറോസ്പൂര്‍ ഹൈവേയില്‍ ആയിരങ്ങള്‍ സമരത്തില്‍ അണിനിരന്നു. ഹരിയാനയിലും പഞ്ചാബിലും വിവിധയിടങ്ങളിലായി പതിനായിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തെലങ്കാനയിലെ ഹൈദരാബാദില്‍ ദേശീയ പാത ഉപരോധിക്കാനെത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് ലാത്തി ചാര്‍ജ് നടത്തി. കര്‍ണാടകയില്‍ യെലങ്ക പൊലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയ കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കി. ജമ്മു കശ്മീരിലും കര്‍ഷകര്‍ ഹൈവെ തടഞ്ഞ് പ്രകടനം നടത്തി.

Next Story

RELATED STORIES

Share it