Sub Lead

''മുംബൈയുടെ മേയറാവാന്‍ ഒരു ഖാനെയും അനുവദിക്കില്ല''; മംദാനിയുടെ വിജയത്തില്‍ ബിജെപി നേതാവ്

മുംബൈയുടെ മേയറാവാന്‍ ഒരു ഖാനെയും അനുവദിക്കില്ല; മംദാനിയുടെ വിജയത്തില്‍ ബിജെപി നേതാവ്
X

മുംബൈ: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അമീത് സതാം. '' മേയറാവാന്‍ ഞങ്ങള്‍ ഒരു ഖാനെയും അനുവദിക്കില്ല. വോട്ട് ജിഹാദിലൂടെ ന്യൂയോര്‍ക്ക് സിറ്റിയിലെ രാഷ്ട്രീയം മുംബൈയിലേക്കും കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. ചിലര്‍ പ്രീണനത്തിലൂടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അത്തരക്കാരില്‍ നിന്നും മുംബൈയെ സംരക്ഷിക്കണം.''- അമീത് സതാം പറഞ്ഞു.

ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2017ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ശിവസേനക്ക് 84ഉം ബിജെപിക്ക് 82 സീറ്റുകളും ലഭിച്ചു. ഇരുകൂട്ടരും മുന്നണിയായാണ് മല്‍സരിച്ചത്. കോണ്‍ഗ്രസിന് 31 സീറ്റുകളും യുണൈറ്റഡ് എന്‍സിപി 13 സീറ്റുകളും രാജ് താക്കറെയുടെ എംഎന്‍എസിന് 7 സീറ്റുകളും ലഭിച്ചു. ഇത്തവണ രാഷ്ട്രീയ മുന്നണികളില്‍ മാറ്റം വന്നിട്ടുണ്ട്. ഏഴ് സീറ്റുകളും ഇത്തവണ കൂടുതലാണ്.

Next Story

RELATED STORIES

Share it