വനിതാ മതിലില്‍ വിശദീകരണം തേടി; എന്‍എസ്എസില്‍ സ്ത്രീകളുടെ രാജി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ച് വനിതാ മതിലില്‍ പങ്കെടുത്തതിനാണു വിശദീകരണം തേടിയത്

വനിതാ മതിലില്‍ വിശദീകരണം തേടി; എന്‍എസ്എസില്‍ സ്ത്രീകളുടെ രാജി

തൃശൂര്‍: നവോത്ഥാന സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം തേടിയതിനെ ചൊല്ലി എന്‍എസ്എസില്‍ നിന്ന് സ്ത്രീകള്‍ കൂട്ടത്തോടെ രാജിവെച്ചു. തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂനിയനിലെ സ്ത്രീകളാണ് രാജിവച്ചതായി അറിയിച്ചത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ച് വനിതാ മതിലില്‍ പങ്കെടുത്തതിനാണു വിശദീകരണം തേടിയത്. ഇത്തരം നടപടികള്‍ സര്‍ക്കാരിനെതിരായ നിലപാട് കര്‍ക്കശമാക്കുന്നതിനു തിരിച്ചടിയാവുമെന്നാണ് എന്‍എസ്എസ് കരുതുന്നത്. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവ വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. വിശദീകരണം തേടിയതോടെ, യൂനിയനില്‍ പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ പദവികള്‍ രാജിവയ്ക്കുകയായിരുന്നു. ഏറെക്കാലം വനിതാ യൂനിയന്‍ പ്രസിഡന്റായിരുന്ന ടി എന്‍ ലളിത, മെംബര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് തദ്സ്ഥാനം ഒഴിഞ്ഞത്. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തേ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിച്ചപ്പോള്‍ നേതൃത്വം വിലക്കിയിരുന്നു. മതിലില്‍ അണി ചേരുകയും അത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ലളിത സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിശദീകരണം തേടിയത്.RELATED STORIES

Share it
Top