Latest News

'മികച്ചൊരു നടനും അതിലുപരി വളരെ നല്ലൊരു മനുഷ്യനുമായിരുന്നു'; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

മികച്ചൊരു നടനും അതിലുപരി വളരെ നല്ലൊരു മനുഷ്യനുമായിരുന്നു; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്
X

ചെന്നൈ: സഹപാഠിയും നടനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് രജനികാന്ത്. മികച്ച നടനും വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസനെന്ന് രജനികാന്ത്. അടുത്ത സുഹൃത്തുക്കളായ ശ്രീനിവാസനും രജനികാന്തും അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സഹപാഠികളായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യനില മോശമായ സമയത്തും രജനികാന്ത് വിവരം തിരക്കുകയും സ്‌നേഹബന്ധം പുതുക്കുകയും ചെയ്തിരുന്നു.

'എന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു. മികച്ചൊരു നടനും അതിലുപരി വളരെ നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.' ജനികാന്ത് പറഞ്ഞു.

Next Story

RELATED STORIES

Share it