Sub Lead

വനിതാ ദിനം: അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും- നാഷണല്‍ വിമന്‍സ് ഫ്രണ്ട്

സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

വനിതാ ദിനം: അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും- നാഷണല്‍ വിമന്‍സ് ഫ്രണ്ട്
X

കോഴിക്കോട്: സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും.

സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

സാംസ്‌കാരികവും വിശ്വാസപരവുമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിന്‍മേലുള്ള കടന്നാക്രമണമാണ്. ഇതിനെതിരേ സ്ത്രീ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്തുണ്ട്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി എം ജസീല പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന ശാരീരികവും വൈകാരികവും ലൈംഗീകവുമായ അരക്ഷിതാവസ്ഥക്കും അധിക്ഷേപങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് നാഷണല്‍ വിമന്‍സ് ഫ്രണ്ട് ആഗ്രഹിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it