Sub Lead

വനിത സംവരണ ബില്ല്; ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി

വനിത സംവരണ ബില്ല്; ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി
X

ന്യൂഡല്‍ഹി: പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ആദ്യമായി അഴതരിപ്പിച്ച വനിതാ സംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ് വാള്‍ ഇന്നലെയാണ് നാരിശക്തീ വന്ദന്‍ അധിനിയം എന്നു പേരിട്ട വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സ്ത്രീകള്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. അതേസമയം, മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ ബില്ല് പ്രാബല്യത്തില്‍ വരൂ എന്ന് പറയുന്നുണ്ട് എന്നതിനാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാധകമായേക്കില്ല. ബില്ല് അടുത്ത വര്‍ഷം തന്നെ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് മന്ത്രി സഭയില്‍ പറഞ്ഞത്. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത് 181 ആയി ഉയരും.

Next Story

RELATED STORIES

Share it