Sub Lead

അടിപിടിക്കേസിലെ പ്രതികളുടെ വീട്ടില്‍ യുവതിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി; അഞ്ചുപേര്‍ അറസ്റ്റില്‍

അടിപിടിക്കേസിലെ പ്രതികളുടെ വീട്ടില്‍ യുവതിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി; അഞ്ചുപേര്‍ അറസ്റ്റില്‍
X

പുതുക്കാട്: അടിപിടിക്കേസിലെ പ്രതികള്‍ താമസിക്കുന്ന വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ പോലിസ് മോചിപ്പിച്ചു. കല്ലൂരിലാണ് സംഭവം. പാലിയേക്കരയില്‍ കോഫി ഷോപ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ വ്യാഴാഴ്ച രാത്രി 11നു ഗോപകുമാര്‍, അഭിനാഷ്, ജിതിന്‍ എന്നിവര്‍ ആക്രമിച്ചതോടെയാണ് പോലിസ് അന്വേഷണം തുടങ്ങുന്നത്. പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് ഇന്നലെ കല്ലൂരിലെ ഗോപകുമാറിന്റെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മനക്കൊടി സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ച് വീഴ്ത്ത് തട്ടിക്കൊണ്ടുപോയെന്നാണ് യുവതി മൊഴി നല്‍കിയത്.

അഖില്‍ എന്നയാളുമായി ചേര്‍ന്ന് ഗോപകുമാര്‍ തൃശൂരില്‍ സ്പാ നടത്തിയിരുന്നു. ഇതിന്റെ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ കഴിഞ്ഞദിവസം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് അഖില്‍ എത്തിയില്ല. ഈ വൈരാഗ്യത്തിനാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ തട്ടിക്കൊണ്ടുപോയത്. മൂന്നുമണിയോടെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരുടെ നാലു പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവരുകയും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിക്കുകയും ചെയ്തു. കോഫിഷോപ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ കല്ലൂര്‍ നായരങ്ങാടി താഴേക്കാട് ഗോപകുമാര്‍, മേലൂര്‍ ചേലയാര്‍കുന്നില്‍ അഭിനാഷ് പി ശങ്കര്‍ (30), ആമ്പല്ലൂര്‍ പുതുശേരിപ്പടി ജിതിന്‍ ജോഷി (27) എന്നിവരും യുവതിയെ തട്ടികൊണ്ടുപോകുന്ന സമയത്ത് ഇവരോടൊപ്പമുണ്ടായിരുന്ന കോഴിക്കോട് മേലൂര്‍ സ്വദേശി ആതിര (30), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ജു (30) എന്നിവരും അറസ്റ്റിലായി.

Next Story

RELATED STORIES

Share it