മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്നും യുവതി താഴേക്ക് ചാടി; രക്ഷകരായി സിഐഎസ്എഫ്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. ഡല്‍ഹിയിലെ അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനിലെ നാല്‍പ്പത് അടിയോളം ഉയരമുള്ള ഹൈ എലിവേറ്റെഡ് പ്ലാറ്റ്‌ഫോമില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയത്. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിഐഎസ്എഫ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
രക്ഷപ്പെടുത്തിയ ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. യുവതിക്ക് കാര്യമായ പരിക്കുകള്‍ പറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി സിഐഎസ്എഫ് വക്താവ് അറിയിച്ചു.
രാവിലെ ഏഴരയോടെ മെട്രോ സ്‌റ്റേഷന് മുകളില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. ഉദ്യോഗസ്ഥര്‍ യുവതിയോട് സംസാരിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ കൂട്ടാക്കാതെ താഴേക്ക് ചാടുകയായിരുന്നു.
ഇതിനിടയില്‍ മറ്റൊരു സംഘം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ താഴെ ബ്ലാങ്കറ്റുകളുമായി തയ്യാറെടുത്ത് നിന്നിരുന്നു. താഴേക്ക് ചാടിയ യുവതി ഉദ്യോഗസ്ഥര്‍ പിടിച്ച ബ്ലാങ്കറ്റിലേക്ക് വീഴുകയായിരുന്നു. യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT