Sub Lead

ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: യുവതിക്ക് ജീവപര്യന്തം തടവ്

ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: യുവതിക്ക് ജീവപര്യന്തം തടവ്
X

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവതിക്ക് ജീവപര്യന്തം തടവ്. പാനൂര്‍ പന്ന്യൂര്‍ ചമ്പാട്ട് നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നഈമയെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. നഈമയുടെ ഭര്‍തൃ സഹോദരി പുത്രനായ പാനൂര്‍ ഏലങ്കോട്ടെ പുതിയവീട്ടില്‍ ഹാരിസിന്റെ മകന്‍ അദനാനെയാണ് കൊലപ്പെടുത്തിയത്.

2011 സപ്തംബര്‍ 17നു രാവിലെ 9.15ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ഭര്‍തൃ സഹോദരിയോടുള്ള വൈരാഗ്യം കാരണം നഈമ എടുത്തുകൊണ്ടുപോയി സമീപത്തെ കിണറ്റിലിടുകയായിരുന്നു. പാനൂര്‍ പോലിസാണ് അന്വേഷിച്ച കേസില്‍ യുവതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.



Next Story

RELATED STORIES

Share it