Sub Lead

അശ്ലീല വീഡിയോ: ബിജെപി എംഎല്‍എ ജാര്‍ക്കിഹോളിക്കെതിരേ യുവതി പരാതി നല്‍കി

അജ്ഞാതരായ ആളുകള്‍ക്കെതിരെ എംഎല്‍എ 'ഗൂഢാലോചനയ്ക്കും ഭീഷണിക്കും' പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പരാതിയുമായി മുന്നോട്ട് വന്നത്.

അശ്ലീല വീഡിയോ: ബിജെപി എംഎല്‍എ ജാര്‍ക്കിഹോളിക്കെതിരേ യുവതി പരാതി നല്‍കി
X

ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എ രമേശ് ജാര്‍ക്കിഹോളിക്കൊപ്പം ലൈംഗിക വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതി അഭിഭാഷകര്‍ മുഖേനെ നേതാവിനെതിരേ പോലിസില്‍ പരാതി നല്‍കി. അജ്ഞാതരായ ആളുകള്‍ക്കെതിരെ എംഎല്‍എ 'ഗൂഢാലോചനയ്ക്കും ഭീഷണിക്കും' പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പരാതിയുമായി മുന്നോട്ട് വന്നത്.

'സിഡിയിലെ ഇര പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നു, തങ്ങള്‍ അവളെ നിയമപരമായി സഹായിക്കുന്നു,അവള്‍ ഒരു രേഖാമൂലം പരാതി അയച്ചിട്ടുണ്ട്, തങ്ങള്‍ അത് പോലിസ് കമ്മീഷണര്‍ക്ക് കൈമാറി, അവള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു'- അവളുടെ അഭിഭാഷകന്‍ പറഞ്ഞു.

എംഎല്‍എ യുവതിയുമായി അടുത്തിടപഴകുന്ന അശ്ലീല വീഡിയോ കന്നഡ ന്യൂസ് ചാനലുകള്‍ വ്യാപകമായി സംപ്രേഷണം ചെയ്തിരുന്നു. ജോലി വാഗ്ദാനം ചെയ്തായിരുന്നു എംഎല്‍എ യുവതിയെ പീഡിപ്പിച്ചത്. അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ ജാര്‍ക്കിഹോളി കര്‍ണാടക മന്ത്രി പദവി രാജിവച്ചിരുന്നു.

അതേസമയം, സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പോലിസ് സംഘത്തിനുനേരെ സംശയമുയര്‍ത്തി കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. അന്വേഷണസംഘം ഏകപക്ഷീയമായി പെരുമാറുന്നെന്ന സംശയമാണ് യുവതി ഉയര്‍ത്തിയത്.

തന്റെ മാതാപിതാക്കള്‍ക്ക് സുരക്ഷനല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 12ന് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് വീഡിയോ സന്ദേശമയച്ചിരുന്നു. ഇത് പോലീസ് പുറത്തുവിട്ടത് മാര്‍ച്ച് 13നായിരുന്നു. തനിക്കെതിരേ വീഡിയോ നിര്‍മിച്ചതിനു പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് രമേഷ് ജാര്‍ക്കിഹോളി തിരക്കിട്ട് പോലീസില്‍ പരാതിനല്‍കി അരമണിക്കൂര്‍ കഴിഞ്ഞ ശേഷമായിരുന്നു ഇത്. അന്വേഷണസംഘം ആരുടെ ഭാഗത്താണെന്ന് മനസ്സിലാകുന്നില്ലെന്നും സന്ദേശത്തില്‍ യുവതി പറഞ്ഞിരുന്നു.

വിവാദവീഡിയോ പുറത്തുവന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും യുവതിയെ ഇനിയും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ജോലി വാഗ്ദാനംചെയ്ത് യുവതിയെ ലൈംഗികചൂഷണം ചെയ്‌തെന്നാണ് രമേഷ് ജാര്‍ക്കിഹോളിക്കെതിരായ ആരോപണം. ജോലി വാഗ്ദാനംചെയ്ത കാര്യം യുവതി ആദ്യം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞദിവസം അഞ്ചാം തവണയും നോട്ടീസ് നല്‍കിയിരുന്നു. യുവതിയുടെ ഇമെയിലിലേക്കും വാട്‌സാപ്പ് നമ്പറിലേക്കുമാണ് നോട്ടീസ് അയച്ചത്. തനിക്കെതിരായ വീഡിയോ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് രമേഷ് ജാര്‍ക്കിഹോളിയുടെ വാദം. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചത്.

Next Story

RELATED STORIES

Share it