Sub Lead

ട്രെയ്‌നില്‍ യുവതി മരിച്ച നിലയില്‍

ട്രെയ്‌നില്‍ യുവതി മരിച്ച നിലയില്‍
X

കൊച്ചി: തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്നെത്തിയ ട്രെയ്‌നില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ട്രെയ്ന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ പോലിസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാന്‍ എത്തിയവരാണ് ഇസൈവാണിയെ മരിച്ച നിലയില്‍ ട്രെയിനിനുള്ളില്‍ കണ്ടത്. ഉറങ്ങുകയാണെന്നു കരുതിയെങ്കിലും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ച വിവരം തിരിച്ചറിഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം മാറ്റുകയായിരുന്നു. ഇസൈവാണി ഒറ്റയ്ക്കാണ് സഞ്ചരിച്ചത് എന്നാണു കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it