വിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്

മലപ്പുറം: വിസ് ഡം ഇസ് ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 27ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 2023 ഏപ്രില്‍ 6 ന് നടക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഷാമില്‍ കെ എം അറിയിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീര്‍ സൂറ. അല്‍ ഫുര്‍ഖാന്‍, സുറ. അശ്ശുഅറാഅ് 25, 26 അധ്യായങ്ങള്‍ അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. 'ഹൃദയം തുറക്കാം, ഖുര്‍ആന്‍ പഠിക്കാം' എന്ന പ്രമേയത്തിലാണ് പരീക്ഷ നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടക്കുന്നത്. guide.wisdomislam.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 8156 812 292, 7560902902 എന്ന നമ്പറില്‍ വിളിച്ചോ രജിസ്‌ട്രേഷന്‍ നടത്താം. പരീക്ഷാ സിലബസ് അനുസൃതമായ പഠന ക്ലാസുകള്‍ വിസ്ഡം ഗ്ലോബല്‍ ടിവിയുടെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. പഠന ക്ലാസുകള്‍ക്ക് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംസ്ഥാന കണ്‍വീനര്‍ മുജാഹിദ് പറവണ്ണ, ഷാഫി അല്‍ ഹികമി, അഷ്‌റഫ് അല്‍ ഹികമി, അജ്മല്‍ ഫൗസാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
RELATED STORIES
മണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMT