Sub Lead

സിപിഐയുടെ നിലപാട് ചര്‍ച്ച ചെയ്യും: ടി പി രാമകൃഷ്ണന്‍

സിപിഐയുടെ നിലപാട് ചര്‍ച്ച ചെയ്യും: ടി പി രാമകൃഷ്ണന്‍
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഒപ്പിട്ട വ്യവസ്ഥകള്‍ മനസിലാക്കി അഭിപ്രായം പറയുമെന്നും കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ പ്രധാനകക്ഷിയാണ് സിപിഐ. അവര്‍ അവരുടെ നിലപാട് പറഞ്ഞു. അത് കേള്‍ക്കും. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അത് അനൈക്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും കത്തില്‍ പരാമര്‍ശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എല്‍ഡിഎഫിന്റെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ഇടത് സര്‍ക്കാരില്‍നിന്ന് ഇങ്ങനെയൊരു തീരുമാനം അപ്രതീക്ഷിതമാണ്. ഭാവി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it