തബ് രീസിന്റെ കൊലയാളികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണം; ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ

കൊലപാതകം, കലാപമുണ്ടാക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 13 പേര്‍ക്കെതിരേ പോലിസ് കേസെടുത്തെങ്കിലും കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ നിന്ന് കൊലപാതകക്കുറ്റം ഒഴിവാക്കുകയായിരുന്നു.

തബ് രീസിന്റെ കൊലയാളികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണം; ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീരാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തൂണില്‍കെട്ടിയിട്ട് ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്‌രീസ് അന്‍സാരി(24)യുടെ ഘാതകര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ ഷാഹിസ്ത പര്‍വീന്റെ ഭീഷണി. പ്രതികള്‍ക്കെതിരായ കുറ്റപത്രത്തില്‍ കൊലക്കുറ്റം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റാഞ്ചിയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുന്നതിനിടെയാണു ഭാര്യ ഷഹിസ്ത പര്‍വീന്‍ ഇക്കാര്യം പറഞ്ഞത്. ഭര്‍ത്താവിന്റെ കൊലയാളികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ പോലിസ് ആസ്ഥാനത്തിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ലോകം കണ്ടതാണ്. എന്നിട്ടും കൊലയാളികളെ ജില്ലാ ഭരണകൂടം സംരക്ഷിക്കുകയാണ്. മാതാവിന്റെയും തബ്‌രീസിന്റെ പിതാവിന്റെയും ഒപ്പമെത്തിയ ഷാഹിസ്ത പര്‍വീന് ഏറെനേരം കാത്തിരുന്ന ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരെ കാണാനായത്. ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഒരുസംഘം തബ്‌രീസ് അന്‍സാരിയെ ബൈക്ക് മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഴു മണിക്കൂറോളം ആളുകള്‍ നോക്കിനില്‍ക്കെ തല്ലിച്ചതച്ചത്. പിന്നീട് അക്രമികള്‍ തബ്‌രീസിനെ പോലിസിന് കൈമാറുകയായിരുന്നു. പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂണ്‍ 24ന് തബ്‌രീസ് മരണപ്പെട്ടു. കൊലപാതകം, കലാപമുണ്ടാക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 13 പേര്‍ക്കെതിരേ പോലിസ് കേസെടുത്തെങ്കിലും കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ നിന്ന് കൊലപാതകക്കുറ്റം ഒഴിവാക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറയുന്നതെന്നു പറഞ്ഞാണ് പോലിസ് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
RELATED STORIES

Share it
Top