- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്നും വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണത്തിന്റെ വകുപ്പിന്റെ പ്രവചനം.ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും. കച്ചിനും സമീപപ്രദേശങ്ങള്‍ക്കം മുകളിലായി നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ തുടരാന്‍ കാരണം.
വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാലവര്ഷ കാറ്റും സജീവമാണ്. ശക്തമായ, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീര്‍ദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.
അവധി ഇങ്ങനെ
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും കണ്ണൂരും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. കോളജുകള്‍ക്ക് അവധി ബാധകമല്ല. എംജി സര്‍വകലാശാല ഇന്ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
RELATED STORIES
ആള്ക്കൂട്ട ആക്രമണത്തില് നിന്ന് പിതാവിനെ രക്ഷിക്കാനെത്തിയ മുസ്ലിം...
18 Feb 2025 2:20 PM GMTകുംഭമേളയില് ഭക്തര് കുളിക്കുന്ന ഗംഗയുടെ ഭാഗങ്ങളില് ഉയര്‍ന്ന അളവില്...
18 Feb 2025 1:43 PM GMTമുസ്ലിം പള്ളിക്ക് മുന്നില് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച്...
18 Feb 2025 1:17 PM GMTഫോണിനെ ചൊല്ലിയുളള തര്ക്കം; കിണറ്റില് ചാടിയ സഹോദരിയെ...
18 Feb 2025 1:00 PM GMTഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില് ഒപ്പുവച്ച് ഇന്ത്യയും ഖത്തറും
18 Feb 2025 12:30 PM GMTആനയിറങ്കല് ഡാമില് കാണാതായവരുടെ മൃതദേഹം കണ്ടെത്തി; സുരക്ഷാ...
18 Feb 2025 12:19 PM GMT