Sub Lead

പ്രവാചക നിന്ദയിലൂടെ ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നാണം കെടുത്തിയ നുപുര്‍ ശര്‍മ്മ ആരാണ്?

നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയും കാണ്‍പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.

പ്രവാചക നിന്ദയിലൂടെ ഇന്ത്യയെ   ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നാണം കെടുത്തിയ നുപുര്‍ ശര്‍മ്മ ആരാണ്?
X

പ്രവാചകനായ മുഹമ്മദ് നബിയെ അതിനീചമായ ഭാഷയില്‍ നിന്ദിച്ച് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കുകയും ലോക മുസ്‌ലിംകളെ രാജ്യത്തിന് എതിരേ തിരിക്കുകയും വിദേശ രാജ്യങ്ങള്‍ക്കു മുമ്പില്‍ വിശിഷ്യാ അറബ് രാജ്യങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുകയും ചെയ്തിരിക്കുകയാണ് ബിജെപി വക്താവായ നുപുര്‍ ശര്‍മ്മ.

നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയും കാണ്‍പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.

പാര്‍ട്ടി വക്താവായ അഭിഭാഷക

ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ നുപൂര്‍ ശര്‍മ അഭിഭാഷകയാണ്. ഇക്കഴിഞ്ഞ മെയ് 28ന്

ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചയ്ക്കിടെയാണ് ലോക മുസ്‌ലിംകള്‍ ഏറെ ആദരവോടെ വീക്ഷിക്കുന്ന

മുഹമ്മദ് നബിയെക്കുറിച്ച് അത്യധികം പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശം രാജ്യത്തിന് അകത്തു മാത്രമല്ല രാജ്യാന്തര തലത്തിലും അനുരണനം സൃഷ്ടിച്ചിരിക്കുകയാണ്. നുപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പരാമര്‍ശം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ അറബ് രാജ്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ബിജെപി നിര്‍ബന്ധിതരായിരിക്കുകയാണ്.

ബിരുദം നേടിയത് ഡല്‍ഹി കോളജില്‍നിന്ന്

ഡല്‍ഹി കോളജില്‍ നിന്നാണ് നുപുര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് എംഎല്‍എം നേടിയ നുപുര്‍ കോളജ് കാലം മുതല്‍ തീവ്ര ഹിന്ദുത്വ വലതുപക്ഷ ആശയക്കാരിയാണ്.

രാഷ്ട്രീയത്തിലേക്ക്

പഠനകാലത്ത് നുപുര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്നു. എബിവിപി ടിക്കറ്റിലായിരുന്നു മല്‍സരിച്ചിരുന്നത്. ഇവിടെ നിന്നാണ് നുപുര്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിജെപിയുടെ യൂത്ത് വിംഗ് ബിജെവൈഎമ്മിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, നാഷണല്‍ മീഡിയ ഇന്‍ ചാര്‍ജ്, തുടങ്ങിയ ഭാരവാഹിത്വങ്ങളില്‍ പ്രവര്‍ത്തിച്ചു. 2015 ല്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരേ മല്‍സരിച്ചിരുന്നുവെങ്കിലും നിലംതൊട്ടില്ല.

രാജ്യത്തെ നാണം കെടുത്തിയ ആ പരാമര്‍ശങ്ങള്‍ ഇങ്ങനെ

മെയ് 28ന് ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ്മ വിഷം തുപ്പിയത്. ഇസ്‌ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍, ആളുകള്‍ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലിംകള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെട്ട് ഇന്ത്യ

ബിജെപി വക്താവ് നടത്തിയ നബിനിന്ദാ പരാമര്‍ശങ്ങള്‍ അറബ് രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തി. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. പരാമര്‍ശത്തെ അപലപിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവും മുന്നോട്ട് വന്നിരുന്നു. പാകിസ്താനാവട്ടെ ഇന്ത്യയെ അടിക്കാനുള്ള വടിയായിട്ടാണ് ഇതിനെ ഉപയോഗിച്ചത്. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it