കോവാക്‌സിന് അംഗീകാരം ലഭിക്കുമോ? ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗം ഇന്ന്
ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.

ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ കോവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ സുപ്രധാന തീരുമാനം ഇന്ന്. ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.
വിദഗ്ധ സമിതി നിലപാട് കോവാക്‌സിന് അനുകൂലമായി വന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കോവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ വിവരങ്ങളും പരിശോധിക്കും. കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങളാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുന്‍പില്‍ വെച്ചത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാല്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്‌സിന്‍ പട്ടികയില്‍ കോവാക്‌സിന്‍ ഇടംപിടിക്കും. രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് വാക്‌സിന് അനുമതി നല്‍കുന്നത്.
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT