Sub Lead

റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ നീക്കം ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് യുഎസ്

റഷ്യയെ പിന്തുണക്കുന്നത് യുക്രെയ്ന്‍ അധിനിവേശത്തിന് പിന്തുണ നല്‍കുന്നതിന് സമാനമാണ്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎസ് പ്രസ് സെക്രട്ടറി പറഞ്ഞു.

റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ നീക്കം ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് യുഎസ്
X

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ഇന്ത്യ എണ്ണവാങ്ങുന്നത് യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് വൈറ്റ് ഹൗസ്. പ്രസ് സെക്രട്ടറി ജെന്‍ സാകി നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പാലിക്കണമെന്നാണ് ലോകരാജ്യങ്ങളോട് പറയാനുള്ളത്.

റഷ്യയില്‍ നിന്നും കുറഞ്ഞവിലക്ക് എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം നിലവില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് വിരുദ്ധമാണോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ മറുപടി. എന്നാല്‍, ഇപ്പോള്‍ എഴുതുന്ന ചരിത്ര പുസ്തകങ്ങളില്‍ എവിടെ നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

റഷ്യയെ പിന്തുണക്കുന്നത് യുക്രെയ്ന്‍ അധിനിവേശത്തിന് പിന്തുണ നല്‍കുന്നതിന് സമാനമാണ്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎസ് പ്രസ് സെക്രട്ടറി പറഞ്ഞു. റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായുള്ള റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഉയരുന്നതിനിടെയാണ് കുറഞ്ഞ വിലക്ക് എണ്ണയെന്ന റഷ്യയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

അതേസമയം, റഷ്യയില്‍നിന്നു കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഡോ. അമി ബെറ നിരാശ പ്രകടിപ്പിച്ചു.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന നിലയിലും ക്വാഡിന്റെ നേതാവ് എന്ന നിലയിലും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുടിനെയും അദ്ദേഹത്തിന്റെ അധിനിവേശത്തെയും നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കുണ്ട്,' ബേര പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it