- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരും ഞെട്ടരുത്, മോദി പഴയ കോണ്‍ഗ്രസ് വോളന്റിയര്‍
മോദിയുടെ 69ാം ജന്‍മദിനത്തോടനുബന്ധിച്ചുള്ള വാര്‍ത്തയിലാണ് മോദിയുടെ ബാല്യകാലം വെളിപ്പെടുത്തിയിട്ടുള്ളത്
ന്യൂഡല്‍ഹി: എപ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് വിളിച്ചുപറയുന്ന നരേന്ദ്രമോദിയെ കുറിച്ചുള്ള ഒരു രഹസ്യം കേട്ട് ആരും ഞെട്ടരുത്. സാക്ഷാല്‍ നരേന്ദ്രമോദിയും പഴയ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. വെറും പ്രവര്‍ത്തകനല്ല, വോളന്റിയര്‍ തന്നെയായിരുന്നുവെന്നാണ് ഇന്ത്യാ ടുഡേയില്‍ പ്രഭാഷ് കെ ദത്ത തെളിവുമായി വെളിപ്പെടുത്തിയിരിക്കുന്നത്. മോദിയുടെ 69ാം ജന്‍മദിനത്തോടനുബന്ധിച്ചുള്ള വാര്‍ത്തയിലാണ് മോദിയുടെ ബാല്യകാലം വെളിപ്പെടുത്തിയിട്ടുള്ളത്.
തന്റെ ആറാം വയസ്സിലാണേ്രത മോദി കോണ്‍ഗ്രസ് വോളന്റിയറായത്. സ്വന്തം ഗ്രാമമായ വാദ്‌നഗറില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ റാസിക്ദായ് ദവേയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയിലാണ് മോദി വോളന്റിയറായത്. പരിപാടിയുടെ വിജയത്തിന് വേണ്ടി ബാഡ്ജുകള്‍ വിറ്റ് ഫണ്ട് കണ്ടെത്തിയതായും പറയുന്നുണ്ട്. മോദിയുടെ ജീവിതത്തെ കുറിച്ച് എം വി കാമത്തും കാലിന്ദി രന്ധേരിയും ചേര്‍ന്നെഴുതിയ മാന്‍ ഓഫ് ദ മൊമന്റ് എന്ന പുസ്തകത്തില്‍ സംഭവത്തെ കുറിച്ച് പറയുന്നുണ്ട്. വാദ്‌നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മഹാത്മാ ഗാന്ധിയുടെയും വിനോഭ ഭാവെയുടെയും അനുയായിയുമായ ദ്വാരക ദാസ് ജോഷി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സര്‍വോദയ തത്വങ്ങള്‍ പിന്തുടര്‍ന്നിരുന്ന ദ്വാരക ദാസ് ജോഷി 2009ല്‍ മരണപ്പെട്ടപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. ആര്‍എസ്എസില്‍ ഉയര്‍ന്നുവരികയും ബിജെപിയിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തപ്പോഴും മോദി റസിക് ഭായ് ദേവുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നുവെന്ന് 1999ലെ ഒരു സംഭവം കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ സര്‍ലാബെനെ ഉദ്ധരിച്ച് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 1999ല്‍ മോദി ബിജെപി ജനറല്‍ സെക്രട്ടറിയായിരിക്കെ വാദ്‌നഗര്‍ സ്‌കൂള്‍ സംഘടിപ്പിച്ച സുവര്‍ണ ജൂബിലി പരിപാടിയില്‍ എത്തിയപ്പോള്‍ മോദി എതിര്‍രാഷ്ട്രീയപ്പാര്‍ട്ടിക്കാരായിട്ടും റസിക് ഭായ് ദേവിന്റെയും തന്റെയും കാല്‍തൊട്ട് വന്ദിച്ചതായും അവര്‍ പറയുന്നുണ്ട്. മോദിയുടെ 69ാം ജന്‍മദിന ഭാഗമായി ബിജെപി വിപുലമായ പരിപാടികള്‍ നടത്തുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















