Sub Lead

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷ പ്രകടനപത്രിക

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷ പ്രകടനപത്രിക
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും(സിഎഎ) എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് ഊന്നിപ്പറഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക. മതേതര തത്വങ്ങള്‍ പാലിക്കുമെന്നും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ശനിയാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിയമവാഴ്ച പുനസ്ഥാപിക്കുമെന്നും സിപിഎം സംസ്ഥാന ആസ്ഥാനത്ത് ഇടതുമുന്നണി ചെയര്‍മാന്‍ ബിമാന്‍ ബോസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഉറപ്പുനല്‍കുന്നു. 'കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതരവും ബഹുസ്വരവുമായ വസ്തുക്കളെ ആക്രമിച്ചു. പൗരത്വം നിര്‍ണയിക്കാന്‍ മതം ഒരു പരിഗണനയായി ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്രമേണ കുറഞ്ഞുവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമുദായിക കാര്‍ഡ് കളിക്കുകയാണെന്നും ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 നും ഏപ്രില്‍ 29 നും ഇടയില്‍ നടക്കും. മെയ് 2 നാണ് വോട്ടെണ്ണല്‍.

West Bengal Assembly Elections | CAA won't be implemented, says Left Front manifesto

Next Story

RELATED STORIES

Share it