Big stories

രാജ്യം ഒറ്റക്കെട്ടെന്ന് സര്‍വകക്ഷിയോഗം; സൈന്യത്തിന് പിന്തുണ

എല്ലാ തരത്തിലുള്ള ഭീകരതയെയും അതിര്‍ത്തിക്കപ്പുറത്തു നിന്ന് അതിന് ലഭിക്കുന്ന പിന്തുണയെയും അപലപിക്കുന്നതായി സര്‍വക്ഷി യോഗം പാസാക്കിയ പ്രമേയം പറയുന്നു. പാകിസ്താന്റെ പേര് പറയാതെയാണ് പ്രമേയം.

രാജ്യം ഒറ്റക്കെട്ടെന്ന് സര്‍വകക്ഷിയോഗം; സൈന്യത്തിന് പിന്തുണ
X

ന്യൂഡല്‍ഹി: 'ഭീകരത'യ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യം ഒരുമിച്ച് നില്‍ക്കുമെന്ന് സര്‍വകക്ഷി യോഗം. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നടന്ന യോഗത്തിലാണ് പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചത്. എല്ലാ തരത്തിലുള്ള ഭീകരതയെയും അതിര്‍ത്തിക്കപ്പുറത്തു നിന്ന് അതിന് ലഭിക്കുന്ന പിന്തുണയെയും അപലപിക്കുന്നതായി സര്‍വക്ഷി യോഗം പാസാക്കിയ പ്രമേയം പറയുന്നു. പാകിസ്താന്റെ പേര് പറയാതെയാണ് പ്രമേയം. വെല്ലുവിളി നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യത്യസ്ത പാര്‍ട്ടികളുടെ നേതാക്കളോട് വിശദീകരിച്ചു.

'ഭീകരത'യ്‌ക്കെതിരേ പോരാടുന്നതിനും രാജ്യത്തിന്റെയു ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും സൈന്യത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷം വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, ടിഎംസിയുടെ സുദീപ് ബന്ദോപാധ്യായ, ഡെറെക് ഒബ്രിയന്‍, ശിവസേനയുടെ സഞ്ജയ് റാവുത്ത്, ടിആര്‍എസിന്റെ ജിതേന്ദ്ര റെഡ്ഡി, സിപിഐയുടെ ഡി രാജ, നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുല്ല, എല്‍ജെപിയുടെ രാംവിലാസ് പാസ്വാന്‍, അകാലി ദളിന്റെ നരേഷ് ഗുജ്‌റാള്‍, ആര്‍എല്‍എസ്പിയുടെ ഉപേന്ദ്ര കുഷ്‌വാഹ, ജയ്പ്രകാശ് നരായണ്‍ യാദവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാനം നബി ആസാദ് പറഞ്ഞു.

Next Story

RELATED STORIES

Share it