Sub Lead

വോട്ടര്‍ പട്ടികയില്‍ വിദേശികള്‍ ഇല്ലെന്ന് ഉറപ്പാക്കണം: എസ്‌ഐആര്‍ അല്ല എന്‍ആര്‍സിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ വിദേശികള്‍ ഇല്ലെന്ന് ഉറപ്പാക്കണം: എസ്‌ഐആര്‍ അല്ല എന്‍ആര്‍സിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ വിദേശികള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു. ഭരണകൂടത്തിന്റെ മൂന്നു സംവിധാനങ്ങളിലും പൗരത്വം നിര്‍ബന്ധമാണെന്ന് ഭരണഘടന പറയുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാര്‍ലമെന്റ് അംഗം, നിയമസഭ അംഗം, സുപ്രിംകോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം എന്നാണ് വ്യവസ്ഥ. എംപിയായി തിരഞ്ഞെടുത്ത ഒരാള്‍ പൗരനല്ലെന്ന് കണ്ടാലോ വിദേശ പൗരത്വം സ്വീകരിച്ചാലോ ആ പദവി ഇല്ലാതാവും. ഇതെല്ലാം കാണിക്കുന്നത് ഭരണഘടന പൗരത്വത്തില്‍ ഊന്നുന്നുവെന്നതാണെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വാദിക്കുന്നു.

Next Story

RELATED STORIES

Share it