'സുദര്ശന് ന്യൂസി'നെ പിന്തുണച്ച് ന്യൂയോര്ക്കില് ഹിന്ദുത്വരുടെ റാലി
BY BSR27 Sep 2020 7:01 PM GMT

X
BSR27 Sep 2020 7:01 PM GMT
ന്യൂയോര്ക്ക്: സിവില് സര്വീസില് മുസ് ലിംകള് നുഴഞ്ഞുകയറുകയാണെന്ന് ആക്ഷേപിച്ച് 'യുപിഎസ് സി ജിഹാദ്' എന്ന പ്രോഗ്രാം പ്രക്ഷേപണം ചെയ്യാന് ശ്രമിച്ച് കുപ്രസിദ്ധി നേടിയ സുദര്ശന് ന്യൂസിനു പിന്തുണയുമായി ന്യൂയോര്ക്കില് ഹിന്ദുത്വരുടെ റാലി. ഹിന്ദുത്വവാദികളായ ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരാണ് സുദര്ശന് ന്യൂസിനു പിന്തുണയര്പ്പിച്ച് ന്യൂയോര്ക്ക് സിറ്റിയില് റാലി നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യം സുദര്ശന് ടിവി പ്രൊഡ്യൂസര് ശുഭം ത്രിപാഠിയാളാണ് ട്വിറ്ററില് പങ്കുവച്ചത്. വീഡിയോ 488 തവണ റീട്വീറ്റ് ചെയ്യുകയും ആയിരത്തോളം പേര് 'ലൈക്ക്' ചെയ്യുകയും ചെയ്തു. വീഡിയോ കണ്ട പലരും ഹിന്ദുത്വവാദികളുടെ റാലിയെ വിമര്ശിക്കുന്നുണ്ട്.
മുസ് ലിംകള് സിവില് സര്വീസില് നുഴഞ്ഞുകയറുന്നുവെന്ന് ചിത്രീകരിച്ച് 'യുപിഎസ്സി ജിഹാദ്' എന്ന സുദര്ശന് ടി വി ന്യൂസിന്റെ 'ബിന്ദാസ് ബോല്' ഷോയ്ക്ക് സുപ്രിംകോടതി കാരണം കാണിക്കല് നോട്ടീസ് നല്കുകയും ഇസ് ലാം വിരുദ്ധ പരിപാടിക്കെതിരേ രൂക്ഷമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഷോയ്ക്ക് ആദ്യം കേന്ദ്രസര്ക്കാര് അനുമതി നല്കിയെങ്കിലും സുപ്രിംകോടതി രൂക്ഷവിമര്ശനം നടത്തിയത് തിരിച്ചടിയായി. പിന്നീട് 'യുപിഎസ്സി ജിഹാദ്' ഷോ സംപ്രേഷണം ചെയ്യുന്നതില് നിന്ന് സുദര്ശന് ന്യൂസിനെ സുപ്രിംകോടതി വിലക്കുകയും ചെയ്തിരുന്നു.
We are with Sudarshan News: Absurd slogans of NRIs in NY
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT