Sub Lead

'തങ്ങള്‍ വെറും വോട്ട് ബാങ്കുകള്‍ അല്ല, തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കും': കോണ്‍ഗ്രസിനെതിരേ മുസ്‌ലിം മത നേതാക്കള്‍

'വിധാന്‍ പരിഷത്ത് പ്രതിപക്ഷ നേതാവ് സ്ഥാനം മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു എന്നാല്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തെറ്റായ നടപടി സ്വീകരിക്കുകയും മുസ്ലീം സമുദായത്തോട് അനീതി കാണിക്കുകയും ചെയ്തു'-നഗരത്തിലെ ഖാദ്രിയ മസ്ജിദ് പരിസരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന ഇഫ്തിഖര്‍ ഖാസ്മി മാധ്യമങ്ങളോട് പറഞ്ഞു,

തങ്ങള്‍ വെറും വോട്ട് ബാങ്കുകള്‍ അല്ല, തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കും: കോണ്‍ഗ്രസിനെതിരേ മുസ്‌ലിം മത നേതാക്കള്‍
X

ബെംഗളൂരു: രാഷ്ട്രീയ രംഗത്ത് മുസ്‌ലിം സമുദായത്തോട് അനീതി തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തക്കതായ പാഠം പഠിപ്പിക്കുമെന്ന് മുസ്‌ലിം മതനേതാക്കളുടെ കൂട്ടായ്മ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി.

'വിധാന്‍ പരിഷത്ത് പ്രതിപക്ഷ നേതാവ് സ്ഥാനം മുസ്‌ലിം സമുദായത്തില്‍നിന്നുയാള്‍ക്ക് നല്‍കേണ്ടതായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തെറ്റായ നടപടി സ്വീകരിക്കുകയും മുസ്ലീം സമുദായത്തോട് അനീതി കാണിക്കുകയും ചെയ്തു'-നഗരത്തിലെ ഖാദ്രിയ മസ്ജിദ് പരിസരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന ഇഫ്തിഖര്‍ ഖാസ്മി മാധ്യമങ്ങളോട് പറഞ്ഞു,

എല്ലാ തfരഞ്ഞെടുപ്പുകളിലും മുസ്‌ലിം സമുദായം കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോ എഐസിസി നേതാക്കളോ മുസ്ലീം സമുദായത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കുന്നില്ല. വര്‍ഷങ്ങളായി തങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ നിരന്തരം അവഗണിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങള്‍ പോലെ ഇത്തരം നടപടികള്‍ സ്വീകരിച്ച് മുസ്ലീങ്ങളെ അവഗണിക്കുന്നത് കോണ്‍ഗ്രസ് തുടര്‍ന്നാല്‍ മുസ്ലീങ്ങള്‍ക്ക് മറ്റ് പാര്‍ട്ടികളുമായി കൈകോര്‍ക്കേണ്ടി വരുമെന്നും ഇഫ്തിക്കാര്‍ അഹമ്മദ് ഖാസ്മി മുന്നറിയിപ്പ് നല്‍കി.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് ഉചിതമായ സ്ഥാനം നല്‍കണമെന്ന് മൗലാന സയ്യിദ് ഷബീര്‍ അഹമ്മദ് നദ്‌വി മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലെങ്കില്‍ പിന്നീടുള്ള തിരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടിയെ ഉചിതമായ പാഠം പഠിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'മുസ്‌ലിം സമുദായത്തിന്റെ കാര്യം വരുമ്പോള്‍, കോണ്‍ഗ്രസ് രണ്ടാനമ്മയെപ്പോലെ പെരുമാറുന്നതായി തോന്നുന്നു. കര്‍ണാടകയില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, ഞങ്ങളുടെ സമുദായത്തിന് ഉചിതമായ സ്ഥാനമോ ബഹുമാനമോ നല്‍കുന്നില്ല,ജമാഅത്തെ അഹ്‌ലെ സുന്നത്ത് കര്‍ണാടക പ്രസിഡന്റ് മൗലാന സയ്യിദ് തന്‍വീര്‍ ഹാഷ്മി മാധ്യമങ്ങളോട് പറഞ്ഞു,

മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന അനീതികളിലും അതിക്രമങ്ങളിലും പാര്‍ട്ടി മൗനം പാലിക്കുന്നതില്‍ മതനേതാക്കളുടെ പാനല്‍ അതൃപ്തി രേഖപ്പെടുത്തി. 'ഏറ്റവും ചുരുങ്ങിയത്, അത്തരമൊരു പാര്‍ട്ടി അവരുടെ നിശബ്ദത വെടിഞ്ഞ് ദുരിതബാധിതര്‍ക്ക് വേണ്ടി സംസാരിക്കണം, പക്ഷേ അവര്‍ നിശബ്ദത പാലിക്കുകയാണ്'- നേതാക്കള്‍ പറഞ്ഞു.

ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷെയ്ഖ് അജാസ് അഹമ്മദ് നദ്‌വിയും സമൂഹത്തിലെ നിരവധി പ്രമുഖരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it