Sub Lead

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരേ കേസ്; ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും കേസ്; മൊത്തം വ്യാജപരാതിയെന്ന് ഭര്‍ത്താവും കുടുംബവും

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരേ കേസ്; ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും കേസ്; മൊത്തം വ്യാജപരാതിയെന്ന് ഭര്‍ത്താവും കുടുംബവും
X

കല്‍പറ്റ: ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി ജംഷീദിനും എതിരെയാണ് കേസ്. സുഹൃത്ത് വീട്ടിലെത്തി കടന്നു പിടിച്ചെന്ന് യുവതി പോലിസില്‍ നല്‍കിയ പരാതി പറയുന്നു. മുന്‍പും ഇത്തരത്തില്‍ ചില അനുഭവം ഉണ്ടായപ്പോള്‍ സുഹൃത്തിന് അനുകൂല നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചതെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. പീഡന പരാതിക്കൊപ്പം ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതിയും ലഭിച്ചതിനാല്‍ രണ്ടും പ്രത്യേക കേസുകളായാണ് കല്‍പറ്റ പൊലീസ് റജിസ്റ്റര്‍ ചെയ്തത്. ഗാര്‍ഹിക പീഡന പരാതിയില്‍ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം വീട്ടില്‍ എത്തിയ ജംഷീദ് ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കേസ് നല്‍കിയ ശേഷം മാധ്യമങ്ങളോട് യുവതി വെളിപ്പെടുത്തി. സ്ത്രീധനമായി 101 പവനും കാറും വേണമെന്നു പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. ഭര്‍ത്താവ് എല്ലാവരോടും പൈസ വാങ്ങും എന്നിട്ട് എന്റെ ഫോട്ടോയും ഫോണ്‍ നമ്പറും കൊടുത്ത ശേഷം ആവശ്യങ്ങള്‍ അവളെ വിളിച്ച് പറഞ്ഞാല്‍ മതിയെന്നു പറയാന്‍ തുടങ്ങി. പലരും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ നമ്പരുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങി. ഭര്‍ത്താവിനോടും വീട്ടുകാരോടും ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ നിനക്കെന്താ കിടന്നു കൊടുത്തുകൂടെ അവന്റെ കടങ്ങള്‍ വീടാന്‍ വേണ്ടിയിട്ടല്ലേ എന്നൊക്കെയാണ് ഭര്‍തൃമാതാവ് പറയാന്‍ തുടങ്ങിയതെന്ന് യുവതി ആരോപിച്ചു.

അതേസമയം, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും യുവനേതാവിനെതിരെ രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തുന്ന പരാതിയാണിതെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് വിവരിച്ചു. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്നു മര്‍ദ്ദിച്ചതായും ഭര്‍ത്താവ് വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it