Sub Lead

'ശാഖയില്‍ പഠിപ്പിക്കുന്നത് നീലച്ചിത്രം കാണല്‍'; ആര്‍എസ്എസ്സിനെ പരിഹസിച്ച് കുമാരസ്വാമി

ശാഖയില്‍ പഠിപ്പിക്കുന്നത് നീലച്ചിത്രം കാണല്‍; ആര്‍എസ്എസ്സിനെ പരിഹസിച്ച് കുമാരസ്വാമി
X

ബംഗളൂരു: ആര്‍എസ്എസ്സിനെതിരേ രൂക്ഷമായി പരിഹസിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത്. നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാന്‍ പഠിപ്പിക്കലാണ് ആര്‍എസ്എസ് ശാഖയില്‍ നടക്കുന്നതെന്നായിരുന്നു കുമാരസ്വാമിയുടെ പരിഹാസം. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ശാഖ സന്ദര്‍ശിക്കണമെന്ന കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലിന്റെ ക്ഷണത്തിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

ആര്‍എസ്എസ് കൂട്ടുകെട്ട് എനിക്ക് വേണ്ട. ആര്‍എസ്എസ് 'ശാഖ' യില്‍നിന്ന് തനിക്ക് ഒന്നും പഠിക്കാനില്ല. അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. വിധാന സൗധയില്‍ എങ്ങനെ പെരുമാറണം. നിയമസഭാ സമ്മേളനത്തിനിടെ നിലച്ചിത്രം കാണുന്നതിന് പരിശീലിക്കുകയാണ് അവര്‍. ആര്‍എസ്എസ് ശാഖയില്‍ അവരെ (ബിജെപി) പഠിപ്പിച്ചതാണോ ? ഇത് പഠിക്കാന്‍ എനിക്ക് അവിടെ പോവേണ്ടതുണ്ടോ ? എച്ച് ഡി കുമാരസ്വാമി ചോദിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'എനിക്ക് ആര്‍എസ്എസ്സിന്റെ ശാഖ വേണ്ട, ഞാന്‍ ശാഖയില്‍നിന്ന് പഠിച്ചത് എന്താണെങ്കിലും, പാവപ്പെട്ടവരുടെ ശാഖ മതി.

എനിക്ക് അവരില്‍നിന്ന് ഒന്നും പഠിക്കാനില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012 ലാണ് നിയമസഭയില്‍ മൂന്ന് മന്ത്രിമാര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കാണുന്നത് കാമറയില്‍ കുടുങ്ങിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം. ബിജെപിക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ മൂന്ന് മന്ത്രിമാര്‍ രാജിവച്ചിരുന്നു. നേരത്തെയും ആര്‍എസ്എസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി കുമാരസ്വാമി രംഗത്തുവന്നിരുന്നു.

ആര്‍എസ്എസ് ഹിഡന്‍ അജണ്ടയുടെ ഭാഗമായി ഈ രാജ്യത്ത് ബ്യൂറോക്രാറ്റുകളെ സൃഷ്ടിച്ചു. അവരെ ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്ന് അടുത്തിടെ കുമാരസ്വാമി പറഞ്ഞിരുന്നു. കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ്സിന്റെ നിര്‍ദേശപ്രകാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ പാവയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it