Sub Lead

എച്ച്ബിഒ, ഡബ്ല്യുബി ചാനലുകള്‍ ഇന്ത്യയിലെ സംപ്രേഷണം നിര്‍ത്തുന്നു

എച്ച്ബിഒ, ഡബ്ല്യുബി ചാനലുകള്‍ ഇന്ത്യയിലെ സംപ്രേഷണം നിര്‍ത്തുന്നു
X

ന്യൂഡല്‍ഹി: യുഎസ് ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യയിലെ സംപ്രേഷണം നിര്‍ത്തലാക്കുന്നതായി ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ പ്രഖ്യാപിച്ചു. രണ്ടുപതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നതെന്നും ഇത് വളരെ കടുപ്പമേറിയ തീരുമാനമാണെന്നും വാര്‍ണര്‍ മീഡിയ സൗത്ത് ഏഷ്യാ എംഡി സിദ്ധാര്‍ഥ് ജെയിന്‍ വ്യക്തമാക്കി. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിലും ഉപചാനലുകളും ഡിസംബര്‍ 15 ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കും. അതേസമയം, വാര്‍ണര്‍ മീഡിയയുടെ കുട്ടികളുടെ ചാനലായ 'കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും''പോഗോ'യും ഇവിടങ്ങളില്‍ സംപ്രേഷണം തുടരും.

'പേ-ടിവി വ്യവസായ സാഹചര്യങ്ങളും മാര്‍ക്കറ്റ് ഡൈനാമിക്‌സിലും ഗണ്യമായ മാറ്റങ്ങളുണ്ടായി. കൊവിഡ് മഹാമാരി കൂടുതല്‍ മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തി. എച്ച്ബിഒ, ഡബ്ല്യുബി ചാനലുകളെ വീട്ടകങ്ങളിലേക്ക് സ്വീകരിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഈ ബ്രാന്‍ഡുകളെ പ്രിയപ്പെട്ടതാക്കാന്‍ ആവേശത്തോടെ പ്രവര്‍ത്തിച്ച ജീവനക്കാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ജെയിന്‍ വ്യക്തമാക്കി. കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു ഓഫിസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷനലിന്റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.

Warner Media to discontinue HBO and linear movie channels in India and South Asia




Next Story

RELATED STORIES

Share it