മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥി മരിച്ച കേസ്: ജയില്‍ വാര്‍ഡന്‍ പിടിയില്‍
പ്ലസ്ടു വിദ്യാര്‍ത്ഥിയും കൊല്ലം അരിനെല്ലൂര്‍ സ്വദേശിയുമായ രഞ്ജിത്താണ് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മരിച്ചത്. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു രഞ്ജിത്തിന്റെ അന്ത്യം.

കൊല്ലം: കൊല്ലത്ത് ആളുമാറി നടത്തിയ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലിരിക്കെ വിദ്യാര്‍ഥി മരിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡന്‍ വിനീത് ആണ് അറസ്റ്റിലായത്. പ്ലസ്ടു വിദ്യാര്‍ത്ഥിയും കൊല്ലം അരിനെല്ലൂര്‍ സ്വദേശിയുമായ രഞ്ജിത്താണ് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മരിച്ചത്. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു രഞ്ജിത്തിന്റെ അന്ത്യം.
ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ അക്രമി സംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.
കൊല്ലം താലൂക്ക് ആശുപത്രിയില്‍ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും തന്നെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നെന്നും താലൂക്ക് ആശുപത്രിയില്‍ വച്ച് രഞ്ജിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. രഞ്ജിത്ത് മരിച്ചതിനെ തുടര്‍ന്ന് വിനീതിന്റെ പേരില്‍ ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT