Sub Lead

വഖ്ഫ് ബോര്‍ഡ് പുനസംഘടനയില്‍ മുതവല്ലിമാരെ പരിഗണിക്കണം

വഖ്ഫ് ബോര്‍ഡ് പുനസംഘടനയില്‍ മുതവല്ലിമാരെ പരിഗണിക്കണം
X

മലപ്പുറം: വഖ്ഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്‌ലിം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൊയപ്പത്തൊടി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കെ പി ഒ റഹ്‌മത്തുല്ല, ഇസ്മായില്‍ സലീം എന്ന ബച്ചന്‍, മൂസ്സ കടമ്പോട്ട്, കോട്ടുമല കുഞ്ഞിമോന്‍ ഹാജി, കുഞ്ഞിമുഹമ്മദ് കൊളക്കാട്ടില്‍, അഞ്ചാലന്‍ സക്കീര്‍, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ അമീര്‍ കള്ളിയത്ത്, നാക്കുന്നത്ത് ഷാഹുല്‍ ഹമീദ്, അന്‍സാര്‍ എം അഹമ്മദ്, ടി കെ മുസ്തഫ, വികെ അബൂബക്കര്‍, ടി കെ ഇഖ്ബല്‍, ടി കെ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it