- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് നിയമം: ബിജെപി നേതാവിന്റെ ഹരജിക്കെതിരേ ജംഇയ്യത്ത് ഉലമ ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: 1995ലെ വഖ്ഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിക്കെതിരേ ജംഇയ്യത്ത് ഉലമായെ ഹിന്ദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി, ഇക്കാര്യത്തില്‍ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയോട് പ്രതികരണം ആരാഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രമോണിയവും അടങ്ങുന്ന ബെഞ്ചാണ് ഉപാധ്യായ വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. നവംബര്‍ നാലിന് കേസില്‍ കോടതി വാദം കേള്‍ക്കും. വഖ്ഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് അശ്വിനി സമര്‍പ്പിച്ച ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു.
ഹരജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, ബിജെപി നേതാവിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വഖ്ഫ് നിയമം ഹിന്ദുക്കളുടെയും മറ്റ് ഇസ്‌ലാമിക ഇതര സമുദായങ്ങളുടെയും അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. വഖ്ഫ് നിയമം കാരണം ഹരജിക്കാരന്റെ ഏതെങ്കിലും അവകാശം ലംഘിക്കപ്പെട്ടതായി കാണുന്നില്ല. നിയമനിര്‍മാണ സഭകള്‍ പാസാക്കുന്ന നിയമത്തെ ചോദ്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹരജിക്കാരനോട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ഹരജിയില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ അഡ്വ.അശ്വിനി ഉപാധ്യായ ഹരജി പിന്‍വലിക്കുകയും ചെയ്തിരുന്നു.
വഖ്ഫ് നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഉപാധ്യായ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ മെയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കുറഞ്ഞത് രണ്ട് തവണയെങ്കിലും സുപ്രിംകോടതി ജഡ്ജിമാര്‍ നിസ്സാരമായ ഹരജികള്‍ ഫയല്‍ ചെയ്തതിന് ഹരജിക്കാരനെ ശാസിച്ചിരുന്നുവെന്ന് ജംഇയ്യത്ത് ഉലമ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കള്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും സിഖുകാര്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ യാതൊരു സംരക്ഷണവുമില്ലെന്നും അതിനാല്‍ വിവേചനം നേരിടുന്നുവെന്നും പൊതുതാല്‍പര്യ ഹരജിയില്‍ ബിജെപി നേതാവ് പറയുന്നു. നാല് ലക്ഷം ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കുന്നുണ്ട്. എന്നാല്‍, ഹിന്ദുക്കള്‍ക്ക് സമാനമായ വ്യവസ്ഥകളൊന്നുമുണ്ടായിരുന്നില്ല- ഹരജിയില്‍ പറയുന്നു.
RELATED STORIES
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ട: കേന്ദ്രം സുപ്രിം...
3 Oct 2024 6:07 PM GMTരണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രക്ഷയില്ല; കലിംഗയിലും...
3 Oct 2024 5:32 PM GMTഎഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMT