Sub Lead

'ഇനി ഗര്‍ഭനിരോധന ഉറയും വേണ്ടി വരോ?' വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ, വിവാദം (വീഡിയോ)

ഇരുപത്, മുപ്പത് രൂപയ്ക്ക് നാപ്കിന്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിയുമോ എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ചോദ്യം. 'നാളെ നിങ്ങള്‍പറയും സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന്, അതുകഴിഞ്ഞ ഷൂസ് നല്‍കണമെന്ന് പറയും. പിന്നെ കുടുംബാസൂത്രണത്തിനുള്ള ഉപാധി, ഗര്‍ഭനിരോധന ഉറ നല്‍കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും.' എന്നിങ്ങനെയായിരുന്നു ഭംറയുടെ എടുത്തടിച്ചപോലെയുള്ള മറുപടി.

ഇനി ഗര്‍ഭനിരോധന ഉറയും വേണ്ടി വരോ? വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ, വിവാദം (വീഡിയോ)
X
പട്‌ന: കുറഞ്ഞനിരക്കില്‍ സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാര്‍ഥിനിയോട് മോശം പ്രതികരണം നടത്തിയ ബിഹാറിലെ ഐഎഎസ് ഉദ്യോഗസ്ഥയുടെ നടപടി വിവാദത്തില്‍. 'ഇങ്ങനെ പോയാല്‍ ഗര്‍ഭനിരോധന ഉറവരെ നിങ്ങള്‍ ആവശ്യപ്പെടുമല്ലോ' എന്നായിരുന്നു വനിതശിശുവികസനക്ഷേമ വകുപ്പ് മേധാവി ഹര്‍ജോത് കൗര്‍ ഭംറയുടെ പരാമര്‍ശം.9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഹര്‍ജോത് കൗര്‍ ഭംറ പ്രകോപിതയായത്.

ഇരുപത്, മുപ്പത് രൂപയ്ക്ക് നാപ്കിന്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിയുമോ എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ചോദ്യം. 'നാളെ നിങ്ങള്‍പറയും സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന്, അതുകഴിഞ്ഞ ഷൂസ് നല്‍കണമെന്ന് പറയും. പിന്നെ കുടുംബാസൂത്രണത്തിനുള്ള ഉപാധി, ഗര്‍ഭനിരോധന ഉറ നല്‍കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും.' എന്നിങ്ങനെയായിരുന്നു ഭംറയുടെ എടുത്തടിച്ചപോലെയുള്ള മറുപടി.

ജനങ്ങള്‍ വോട്ടുചെയ്താണ് സര്‍ക്കാരുണ്ടാകുന്നതെന്ന് വിദ്യാര്‍ഥിനി ഓര്‍മിപ്പിച്ചപ്പോള്‍ 'നിങ്ങള്‍ പാകിസ്താനി ആവുകയാണോ, പണത്തിനും സേവനത്തിനും വേണ്ടിയാണോ വോട്ടുചെയ്യുന്നത്' എന്ന് ചോദിച്ചായിരുന്നു ഉദ്യോഗസ്ഥ ഇതിനെ നേരിട്ടത്. താന്‍ ഇന്ത്യാക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും പെണ്‍കുട്ടി തിരിച്ചുചോദിച്ചു.

തുടര്‍ന്ന് സ്‌കൂളിലെ ശൗചാലയത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള മറ്റൊരു കുട്ടിയുടെ ചോദ്യത്തിനും ഉദ്യോഗസ്ഥ രൂക്ഷമായാണ് പ്രതികരിച്ചത്.

പെണ്‍കുട്ടികളുടെ ശൗചാലയത്തിന് സുരക്ഷയില്ലെന്നും ആണ്‍കുട്ടികള്‍ അവിടേക്ക് വരുമോയെന്ന് പേടിയുണ്ടെന്നും കുട്ടി പറഞ്ഞപ്പോള്‍ വീട്ടില്‍ നിങ്ങള്‍ക്ക് പ്രത്യേകം ശൗചാലയമുണ്ടോ എന്നായിരുന്നു ഭംറയുടെ മറുചോദ്യം. ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അതെങ്ങനെ നടപ്പാക്കുമെന്നും അവര്‍ ചോദിച്ചു. സംവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിഷയം വന്‍വിവാദമായി. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ഭംറ അവകാശപ്പെട്ടത്.

Next Story

RELATED STORIES

Share it