Sub Lead

വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; നാല് പ്രതികള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്

കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നാലുപ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച അക്കമിട്ട് നിരത്തിയിരുന്നു.

വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; നാല് പ്രതികള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്
X

കൊച്ചി: വാളയാറില്‍ ദലിത് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നാലുപ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച അക്കമിട്ട് നിരത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതിനാല്‍ കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറയിച്ചിരിക്കുന്നത്. ആദ്യകുട്ടിയുടേത് സ്വാഭാവികമരണമെന്ന രീതിയിലാണ് പോലിസ് അന്വേഷിച്ചത്.

പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ അവഗണിച്ചു. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാവാമെന്ന ഫോറന്‍സിക് സര്‍ജന്റെ നിരീക്ഷണവും വേണ്ടരീതിയില്‍ പരിഗണിച്ചില്ല. പ്രോസിക്യൂട്ടറും അന്വേഷണസംഘവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തല്ല കുറ്റപത്രം നല്‍കിയതെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പുനര്‍വിചാരണയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചുമതലകളില്‍ വീഴ്ചവരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. വീഴ്ചവരുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it