- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡി പി ഐയുമായി വോട്ടുകച്ചവടമെന്ന്; ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് കെ കെ ലതിക
ചിത്രത്തിലുള്ളത് സിപിഎം അനുഭാവികളും കെഎംസിസി മുന്‍ നേതാവും ഇടതനുകൂലിയുമെല്ലാമാണെന്ന് കെ കെ ലതിക ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കോഴിക്കോട്: ഗ്രൂപ്പ് ഫോട്ടോ ഉപയോഗിച്ച് എസ് ഡിപി ഐ നേതാക്കളുമായി വോട്ടുകച്ചവടമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ നിയമനടപടിയുമായി സിപിഎം നേതാവും കുറ്റ്യാടി മുന്‍ എംഎല്‍എയുമായ കെ കെ ലതിക. കഴിഞ്ഞ ദിവസങ്ങളിലാണ് കെ കെ ലതികയും ഭര്‍ത്താവും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ മോഹനന്‍ മാഷും മറ്റു മൂന്നുപോരുമുള്ള ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തത്. 'കുറ്റ്യാടി എംഎല്‍എ കെ കെ ലതിക എസ്ഡിപി ഐ നേതാക്കളുമായി വോട്ടുകച്ചവടം ഉറപ്പിക്കുന്ന ഫോട്ടോ പുറത്ത്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. ഫേസ് ബുക്കില്‍ യുഡിഎഫ് അനുകൂല അക്കൗണ്ടുകളില്‍ നിന്നും വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുമാണ് വ്യാജപ്രചാരണം നടത്തിയത്. എന്നാല്‍, ചിത്രത്തിലുള്ളത് സിപിഎം അനുഭാവികളും കെഎംസിസി മുന്‍ നേതാവും ഇടതനുകൂലിയുമെല്ലാമാണെന്ന് കെ കെ ലതിക ഫേസ്ബുക്കിലൂടെ അറിയിച്ചത്. വ്യാജപ്രചാരണത്തില്‍ കെ കെ ലതികയെ എംഎല്‍എ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ലീഗ് പ്രതിനിധി പാറക്കല്‍ അബ്ദുല്ലയാണ് ഇവിടുത്തെ എംഎല്‍എ. ഇത്തവണ ജയിച്ചതാവട്ടെ സിപിഎമ്മിലെ കെ പി കുഞ്ഞഹമ്മദ് കുട്ടിയാണ്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് വ്യാജപ്രചാരണം നടത്തിയത്.
കെ കെ ലതികയുടെ ഫേസ് ബുക്ക് പോസ്റ്റ്:
കഴിഞ്ഞ കുറച്ച് ദിവസമായി നവമാധ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു ഫോട്ടോയും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു. ഞാനും മോഹനന്‍ മാഷും എന്‍ഡിഎഫുകാര്‍ക്കൊപ്പം എന്ന രീതിയിലാണ് ലീഗുകാരും കോണ്‍ഗ്രസുകാരും പ്രചരിപ്പിക്കുന്നത്.
ഈ ഫോട്ടോയില്‍ ഉള്ളത്
1. നൗഫല്‍ സിപിഐഎം അനുഭാവിയാണ്. ഇദ്ദേഹത്തിന്റ് പിതാവ് സിപിഐ(എം) നേതൃത്വം നല്‍കുന്ന സ. മനോജ് അരൂര് പ്രസിഡന്റായ അരൂര്‍ ബാങ്ക് ഡയറക്ടറാണ്.
2. ചെമ്മത്തില്‍ അഷ്‌റഫ്
ഒമാന്‍ കെഎംസിസി ഭാരവാഹിയായിരുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നു
3. റാഷി എല്‍ഡിഎഫിനെ സഹായിക്കുന്നു. ഒരു കാര്യം നേരാണ് ഇവരെല്ലാം പഴയ ലീഗ് പ്രവര്‍ത്തകരാണ്. ഈ നുണ പ്രചരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.
കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ, കൊവിഡ് കാലം കഴിയും... നിങ്ങളെ ഞെട്ടിച്ചു കൊണ്ട് ഇനിയും ഒരു പാടുപേര്‍ ഒരുപാട് പേര്‍ ഈ കൊടി നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നത് നിങ്ങള്‍ കാണും. ഇങ്കുലാബ് ഇനിയും ഉയരും ശരിയുടെ പക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. കുറ്റ്യാടിയില്‍ ഇടതുപക്ഷം നേടിയ വിജയമാണ് നിങ്ങളെ അസ്വസ്ഥമാക്കുന്നതെന്ന് മനസ്സിലായി. ഇനിയും അസ്വസ്ഥരാവാന്‍ തയ്യാറായിരുന്നോളൂ ലീഗുകാരേ....
കഴിഞ്ഞ കുറച്ച് ദിവസമായി നവമാധ്യങ്ങളിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയും വാർത്തയും ശ്രദ്ധയിൽപ്പെട്ടു. ഞാനും മോഹനൻ മാഷും എൻ ഡി...
Posted by K K Lathika on Thursday, 6 May 2021
Vote-buying with SDPI; KK Lathika says legal action against fake photo propaganda
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















