Sub Lead

പെൺകുട്ടികൾക്ക് നേരെ അക്രമം: വ്യാപക പ്രതിഷേധം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ

അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാട് പ്രതിഷേധാർഹമാണന്നും, നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും എസ്ഡിപിഐ നേതാക്കൾ കുടുംബത്തിന് ഉറപ്പ് നൽകി.

പെൺകുട്ടികൾക്ക് നേരെ അക്രമം: വ്യാപക പ്രതിഷേധം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ
X

പരപ്പനങ്ങാടി: പാണമ്പ്രയിൽ പെൺകുട്ടികൾക്ക് നേരെ നടന്ന അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കഴിഞ്ഞ പതിനാറാം തിയതി നടന്ന സംഭവത്തിൽ പോലിസ് കേസെടുത്തിട്ടുണ്ടന്നാണ് അറിഞ്ഞത്. റോഡിൽ പരസ്യമായി സ്ത്രീകളെ ആക്രമിച്ചിട്ടും സ്റ്റേഷൻ ജാമ്യം നൽകിയത് അന്വേഷിച്ച് നടപടി സ്വീകരിക്കും. ഉന്നത പോലിസ് ഉദ്യോഗസ്ഥരോട് സംഭവത്തിന്റെ റിപോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടന്നും സതിദേവി പറഞ്ഞു.

അതിനിടെ പ്രതിയായ ലീഗ് നേതാവിന്റെ മകനെ രക്ഷപെടുത്താൻ പോലിസ് ശ്രമിച്ചിട്ടുണ്ടന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ പോലിസ് ഇതിന് മറുപടി നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല.

തങ്ങളുടെ മുഖത്ത് നിരവധി തവണ അടിച്ച പ്രതി ശരീരത്തിൽ പിടിച്ചതടക്കം പോലിസിന് മൊഴി നൽകിയിട്ടും അത് ഇവിടെ പറയേണ്ടന്നും, കേസ് ഒത്തുതീർപ്പാക്കുകയാണ് നല്ലതെന്നുമാണ് മൊഴി രേഖപ്പെടുത്തിയ വനിത പോലിസ് ഉദ്യോഗസ്ഥ പറഞ്ഞത്. പ്രതികളും സംഘവും തേഞ്ഞിപ്പലം സ്റ്റേഷനിൽ വിഐപി പരിഗണനയിൽ ഇരിക്കുമ്പോൾ തങ്ങളോട് പോലിസ് അനുകമ്പ കാണിച്ചില്ലന്നും ആക്രമത്തിന് ഇരയായ പെൺകുട്ടികൾ അവരെ സന്ദർശിച്ച എസ്ഡിപിഐ സംഘത്തോട് പറഞ്ഞു.

പരസ്യമായ അക്രമത്തിനിരയായിട്ടും നിസ്സാര വകുപ്പ് ചുമത്തി ജാമ്യം ലഭിച്ചതിലൂടെ എന്ത് സന്ദേശമാണ് പോലിസ് നൽകുന്നതെന്നും, ഇത്തരം സ്ത്രീ വിരുദ്ധ നിലപാടിലൂടെ അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാട് പ്രതിഷേധാർഹമാണന്നും, നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും എസ്ഡിപിഐ നേതാക്കൾ കുടുംബത്തിന് ഉറപ്പ് നൽകി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി , മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് അയ്യൂബ്, ജംഷീർ വെളിമുക്ക് എന്നിവരാണ് ആക്രമണത്തിനിരയായ പെൺകുട്ടികളെ സന്ദർശിച്ചത്.

Next Story

RELATED STORIES

Share it