Sub Lead

അനധിക്യത സ്വത്ത് സമ്പാദനക്കേസ്: കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

154 ബൂത്ത് കമ്മിറ്റികളില്‍ നിന്നാണ് പണം പിരിച്ചതെന്നാണ് ഷാജിയുടെ വാദം. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ച അവസാന ദിനം ഇന്നാണ്.

അനധിക്യത സ്വത്ത് സമ്പാദനക്കേസ്:  കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
X

കോഴിക്കോട്: അനധിക്യത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ രേഖകളുമായി വിജിലന്‍സിന് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യല്‍.

വീട്ടില്‍ നിന്ന് കണ്ടെത്തിയ 48 ലക്ഷം രൂപ പിരിച്ചതിന്റെ രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ വിജിലന്‍സിന് കൈമാറും. 154 ബൂത്ത് കമ്മിറ്റികളില്‍ നിന്നാണ് പണം പിരിച്ചതെന്നാണ് ഷാജിയുടെ വാദം. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ച അവസാന ദിനം ഇന്നാണ്.

ഇന്നലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ പോയി ചില ലീഗ് നേതാക്കളെ കണ്ടിരുന്നു. വെള്ളിയാഴ്ച ഷാജി ഹാജരായപ്പോള്‍ അഴീക്കോട് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ മിനിട്‌സ് ഹാജരാക്കിയിരുന്നു. 18000 റസീപ്റ്റ് അടിച്ച് പിരിവ് നടത്താനുള്ള തീരുമാനമായിരുന്നു മിനിട്‌സില്‍ രേഖപ്പെടുത്തിയിരുന്നത്. ആ മിനിട്‌സില്‍ ഒപ്പിട്ട മുസ്‌ലിം ലീഗ് നേതാക്കളെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടതായാണ് വിവരം.

Next Story

RELATED STORIES

Share it