കെ എം ഷാജിക്കു വിജിലന്സ് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാവും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില് പരിശോധനയ്ക്കിടെ അരക്കോടിയോളം രൂപയും രേഖകളും മറ്റും കണ്ടെടുത്ത സംഭവത്തില് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി എംഎല്എയ്ക്കു വിജിലന്സ് നോട്ടീസ് നല്കി. നോട്ടീസ് കൈപ്പറ്റിയ ഷാജി നാളെ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നാണ് വിവരം. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില് നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്ണത്തിന്റെയും രേഖകള് സംബന്ധിച്ച വിവരങ്ങളാണ് വിജിലന്സ് ശേഖരിക്കുക.
അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്ന് കെ എം ഷാജി പറഞ്ഞു. ചില മാധ്യമങ്ങളില് വരുന്ന വ്യാജ വാര്ത്തകള്ക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നതിന്റെ സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി സ്വകാര്യ ചാനലിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെ എം ഷാജിയുടെ കണ്ണൂര് മണലിലെയും കോഴിക്കോട് മാലൂര് കുന്നിലെയും വീടുകളില് നിന്നായി 48 ലക്ഷത്തിലേറെ രൂപ കണ്ടെത്തിയത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്സ് കോടതിക്ക് കൈമാറിയിരുന്നു. വിശദമായ അന്വേഷണ റിപോര്ട്ട് സമര്പ്പിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്. അതേസമയം, ആവശ്യമായ രേഖകള് ഹാജരാക്കാനായില്ലെങ്കില് ഷാജിയെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും വിജിലന്സ് നീങ്ങിയേക്കും. കോഴിക്കോട് വിജിലന്സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് ഏപ്രില് 13ന് ഷാജിയുടെ വീടുകളില് പരിശോധന നടത്തിയത്.
Vigilance notice issued to KM Shaji MLA
RELATED STORIES
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
20 May 2022 1:31 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്ക്കിടമില്ലതായി; ഗ്യാന്വാപി...
19 May 2022 7:19 PM GMTടെറസില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്ഹിയില് 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്; അനുമതി...
19 May 2022 5:52 PM GMT