Sub Lead

വേങ്ങര കുന്നുംപുറം പോക്‌സോ കേസ്: പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത; വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

വേങ്ങര കുന്നുംപുറം പോക്‌സോ കേസ്: പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത; വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്
X

വേങ്ങര: കുന്നുംപുറം പാലിയേറ്റീവുമായി ബന്ധപ്പെട്ട് എട്ട് വയസ്സുകരിയായ പിഞ്ചു ബാലിക പീഡിപ്പിക്കപ്പെട്ട പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.

എട്ട് വയസ്സ് മാത്രം വരുന്ന അനാഥ ബാലിക പീഡിപ്പിക്കപ്പെട്ട കേസില്‍, പോക്‌സോ വകുപ്പ് ചുമത്തപ്പെട്ട പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരിക്കുന്നത് കേരള പോലിസിന് തന്നെ അപമാനമാണെന്നും യോഗംചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുഴുവന്‍ ആശങ്കകളും പുറത്ത് കൊണ്ട് വന്ന് പീഡിപ്പിക്കപ്പെട്ട പിഞ്ചു ബാലികക്ക് പൂര്‍ണ്ണമായ നീതി ലഭ്യമാക്കണമെന്നും വിമന്‍ ഇന്ത്യാ മുവ് മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.

ഇത്‌പോലുള്ള സംഭവങ്ങളില്‍ പോലിസിന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ച്ചയായ അനാസ്ഥയും നീതി നിഷേധവുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും, ഇത്തരം ദുഷ്‌ചെയ്തിരികള്‍ക്കെതിരെ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി റൈഹാനത്ത്, വൈസ് പ്രസിഡന്റ് സുനിയ സിറാജ് എന്നിവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it