Sub Lead

വേല്‍മുരുകന്‍ നിരവധി കേസുകളില്‍ പ്രതിയെന്ന് പോലിസ്; 2007 മുതല്‍ മാവോവാദി കേഡര്‍

കൊല്ലപ്പെട്ട് 24 മണിക്കുറിനു ശേഷമാണ് പോലിസ് വേല്‍മുരുകനെ സംബന്ധിച്ച വിവരങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

വേല്‍മുരുകന്‍ നിരവധി കേസുകളില്‍ പ്രതിയെന്ന് പോലിസ്; 2007 മുതല്‍ മാവോവാദി കേഡര്‍
X


പി സി അബ്ദുല്ല

കല്‍പറ്റ: ബാണാസുര മലയില്‍ ഇന്നലെ തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട വേല്‍മുരുകന്‍ നിരവധി കേസുകളില്‍ പ്രതിയെന്ന് പോലിസ്. കൊല്ലപ്പെട്ട് 24 മണിക്കുറിനു ശേഷമാണ് പോലിസ് വേല്‍മുരുകനെ സംബന്ധിച്ച വിവരങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. തമിഴ്‌നാട് തേനി സ്വദേശിയായ വേല്‍മുരുകന്‍ ചെറിയ പ്രായത്തില്‍ തന്നെ മാവോവാദി സംഘടനയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 2007 വര്‍ഷത്തില്‍ നിയമപഠനം പാതിവഴിയില്‍ നിര്‍ത്തി മുഴുവന്‍ സമയ കേഡറായി.

വടക്കന്‍ കേരളത്തിലെ പല ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘടനാ നേതാക്കളില്‍ സീനിയറാണ് വേല്‍മുരുകന്‍. കേരളത്തിന് പുറത്തും പ്രവര്‍ത്തിച്ചിട്ടുള വേല്‍ മുരുകന്റെ പേരില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകള്‍ നിലവിലുണ്ടെന്നാണ് പോലിസ് പറയുന്നത്. പതിനേഴാമത്തെ വയസ്സില്‍ ഒഡീഷ സംസ്ഥാനത്തെ കോരാപുട്ട് ജില്ലയിലെ കോരാപുട്ട് പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് വന്‍തോതില്‍ ആയുധങ്ങള്‍ കൊള്ളയടിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് നിലവിലുണ്ട്.

2007ല്‍ തേനി ജില്ലയില്‍ പെരിയകുളം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃതമായി ആയുധ പരിശീലനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ 2011ല്‍ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയി. ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കേരളത്തില്‍ വയനാട് ജില്ലയില്‍ വേല്‍ മുരുകനെതിരേ ഏഴു കേസുകളും, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 2 വീതം കേസുകളും നിലവിലുണ്ട്. വേല്‍മുരുകനും മറ്റു മാവോവാദി പ്രവര്‍ത്തകരും കേരളത്തിലെ വനത്തില്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ യുഎപിഎ ചുമത്തിയിരുന്നു.

Velmurugan is accused in several cases; Maoist cadre since 2007, says Police




Next Story

RELATED STORIES

Share it