Sub Lead

പോപിന്റെ അക്കൗണ്ടില്‍ നിന്നും ബിക്കിനി മോഡലിന് ലൈക്ക്; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി വത്തിക്കാന്‍

സ്‌കൂള്‍ ശൈലിയിലുള്ള അടിവസ്ത്രങ്ങള്‍ ധരിച്ച മോഡല്‍ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയിലായിരുന്നു മാര്‍പ്പാപ്പയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ലൈക്ക് പോയതെന്നാണ് കാത്തലിക് ന്യൂസ് ഏജന്‍സി (സിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തത്.

പോപിന്റെ അക്കൗണ്ടില്‍ നിന്നും ബിക്കിനി മോഡലിന് ലൈക്ക്; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി വത്തിക്കാന്‍
X

വത്തിക്കാന്‍ സിറ്റി: നതാലിയ ഗാരിബോട്ടോയെന്ന ബ്രസീലിയന്‍ അടിവസ്ത്ര മോഡലിന്റെ ബിക്കിനി ഫോട്ടോയ്ക്ക് മാര്‍പ്പാപ്പയുടെ അക്കൗണ്ടില്‍നിന്ന് ലൈക്ക് അടിച്ച സംഭവത്തില്‍ വിവാദം കനയ്ക്കുന്നതിനിടെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാമിനോട് ആവശ്യപ്പെട്ട് വത്തിക്കാന്‍.

സ്‌കൂള്‍ ശൈലിയിലുള്ള അടിവസ്ത്രങ്ങള്‍ ധരിച്ച മോഡല്‍ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയിലായിരുന്നു മാര്‍പ്പാപ്പയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ലൈക്ക് പോയതെന്നാണ് കാത്തലിക് ന്യൂസ് ഏജന്‍സി (സിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തത്.

വത്തിക്കാന്റെ സോഷ്യല്‍ മീഡിയ ടീമാണ് മാര്‍പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കണ്ടെത്താന്‍ തങ്ങള്‍ ഇന്‍സ്റ്റഗ്രാമിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി സിഎന്‍എന്നിനോട് പറഞ്ഞു.

വത്തിക്കാന്‍ ഉന്നയിച്ച പ്രശ്‌നം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം ഉടമസ്ഥരായ ഫേസ്ബുക്ക് വ്യക്തമാക്കി. ഏകദേശം 7.4 ദശലക്ഷം ആളുകളാ പോപ്പിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കണ്ട് വഴി ഫോളോ ചെയ്യുന്നത്. പക്ഷെ അദ്ദേഹം ആരെ തിരികെ ഫോളോ ചെയ്യുന്നില്ല. നതാലിയ ഗാരിബോട്ടോ ഒക്ടോബര്‍ അഞ്ചിന് തന്റെ വേരിഫൈഡ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് മാര്‍പാപ്പയുടെ അക്കൗണ്ടില്‍ നിന്ന് ലൈക് നല്‍കിയത്.

Next Story

RELATED STORIES

Share it