Sub Lead

ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ ക്വാറിഡോറിലാണ് അപകടം. നിര്‍മാണത്തിലിരിക്കുന്ന രണ്ട് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീധവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീധവും അടിയന്തര സഹായം അനുവദിക്കുമെന്ന് ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനില്‍ വര്‍മ പറഞ്ഞു.

Next Story

RELATED STORIES

Share it